ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ഗവൺമെന്റ്, ഇതുവരെ 24.60 കോടിയിലധികം ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി.


1.63 കോടിയിലധികം ഡോസ്, സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കൈവശമുണ്ട്

Posted On: 06 JUN 2021 11:01AM by PIB Thiruvananthpuram

കോവിഡ് വാക്സിനേഷൻ  യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി കേന്ദ്ര ഗവൺമെന്റ് വാക്സിൻ നൽകിവരുന്നു. ഇതുകൂടാതെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാക്സിൻ വാങ്ങാനുള്ള സൗകര്യവും കേന്ദ്ര ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്.കോവിഡ് 19 ന് എതിരായ കേന്ദ്ര ഗവൺമെന്റിന്റെ അഞ്ചിന പ്രതിരോധ നടപടികളിൽ പരിശോധന, കണ്ടെത്തൽ, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

കോവിഡ് 19 വാക്സിനേഷന്റെ വിപുലപ്പെടുത്തിയതും ദ്രുതഗതിയിലുള്ളതുമായ മൂന്നാംഘട്ട നയപരിപാടികൾ 2021 മെയ് ഒന്നിന് ആരംഭിച്ചു.എല്ലാ മാസവും കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരം നൽകുന്ന ഏതു നിർമാതാവ് ഉല്പാദിപ്പിക്കുന്ന വാക്സിന്റെയും 50 ശതമാനം കേന്ദ്ര ഗവൺമെന്റ് സംഭരിക്കുമെന്ന് നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതമായ 50% വാക്സിൻ തുടർന്നും സംഭരിക്കുകയും നേരത്തെ ചെയ്തതുപോലെ സംസ്ഥാനങ്ങൾക്ക് അവ സൗജന്യമായി തുടർന്നും  നൽകുകയും ചെയ്യും.

ഇതുവരെ കേന്ദ്ര ഗവൺമെന്റ്  സൗജന്യമായും, സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാൻ കഴിയുന്ന  തരത്തിലായും ,24 കോടിയിലധികം (24,60,80,900)  വാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആയി നൽകി.ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 22,96,95,199 ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചു. (ഇന്ന് രാവിലെ എട്ടുമണി വരെയുള്ള കണക്ക്).

1.63കോടിയിലധികം  (1,63,85,701)  ഡോസുകൾ  സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്.



(Release ID: 1724886) Visitor Counter : 179