ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം സൗജന്യമായി നല്‍കിയത് 17.56 കോടി വാക്‌സിന്‍ ഡോസുകള്‍
സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇപ്പോഴുള്ളത് 72 ലക്ഷത്തിലേറെ ഡോസുകള്‍
അടുത്ത 3 ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലേറെ അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കും
Posted On:
09 MAY 2021 11:37AM by PIB Thiruvananthpuram
മഹാമാരി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച അഞ്ചിന പ്രതിരോധ പരിപാടികളില്‍ (പരിശോ ധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റം എന്നിവ ഉള്‍പ്പെടെ) സുപ്രധാന ഘടകമാണ് വാക്‌സിനേഷന്‍.
കോവിഡ് 19 വാക്‌സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികള്‍ 2021 മെയ് ഒന്നിനാണ് ആരംഭി ച്ചത്. പുതുതായി വാക്‌സിന് അര്‍ഹരായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28ന് ആരംഭിച്ചു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കോവിന്‍ പോര്‍ട്ടലിലൂടെയോ (cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാം.
കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ17.56 കോടി ഡോസ് (17,56,20,810) വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശ ങ്ങള്‍ക്കും സൗജന്യം ആയി നല്‍കി. ഇതില്‍ പാഴായി പോയത് ഉള്‍പ്പെടെ ആകെ 16,83,78,796 വാക്‌സിനുകള്‍ ഇതുവരെ ഉപയോഗിച്ചു (ഇന്ന് രാവിലെ എട്ടുവരെയുള്ള കണക്കാണിത്).
72 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ (72,42,014) സംസ്ഥാനങ്ങളുടെ / കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇപ്പോഴുണ്ട്. നെഗറ്റീവ് ബാലന്‍സ് ഉള്ള സംസ്ഥാനങ്ങളില്‍, സായുധ സേനയ്ക്ക് നല്‍കിയ വാക്‌സിന്‍ ചേര്‍ക്കാ ത്തതിനാലാണ് വിതരണം ചെയ്ത വാക്‌സിനേക്കാള്‍ കൂടുതല്‍ ഉപഭോഗം (പാഴാക്കല്‍ ഉള്‍പ്പെടെ) കാണിക്കുന്നത്.
ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലേറെ (46,61,960) അധിക ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കു/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കു ലഭ്യമാക്കും.
(Release ID: 1717218)
Visitor Counter : 251