ബഹിരാകാശ വകുപ്പ്
അക്കാദമിക-ഗവേഷണരംഗത്തെ സഹകരണവും കൈമാറ്റവും ലക്ഷ്യമിട്ടുള്ള ഇന്ത്യ- ജപ്പാൻ ധാരണാപത്രം
Posted On:
07 APR 2021 3:54PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 7, 2021
അക്കാദമിക-ഗവേഷണ രംഗത്തെ സഹകരണവും കൈമാറ്റവും ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.
ഭാരത സർക്കാരിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ദേശീയ അറ്റ്മോസ്ഫെറിക് ഗവേഷണ ലബോറട്ടറി (NARL), ജപ്പാനിലെ ക്യോട്ടോ സർവകലാശാലയുടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഹ്യൂമനോസ്ഫിയർ (RISH) എന്നിവ തമ്മിലുള്ള ഈ ധാരണപത്രം, അതാത് സ്ഥാപനങ്ങളിൽ യഥാക്രമം 2020 നവംബർ 4,11 തീയതികളിലായാണ് ഒപ്പ് വെച്ചത്.
അന്തരീക്ഷ ശാസ്ത്ര-സാങ്കേതികവിദ്യ, ഇരു സ്ഥാപനങ്ങളിലേയും ഗവേഷണ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന പരസ്പര പങ്കാളിത്തത്തോടെയുള്ള ശാസ്ത്രപരീക്ഷണങ്ങൾ/പ്രചാരണങ്ങൾ, അനുബന്ധ പഠനങ്ങൾ, ശാസ്ത്ര സാമഗ്രികൾ, പ്രസിദ്ധീകരണങ്ങൾ, വിവരങ്ങൾ എന്നിവയുടെ കൈമാറ്റം, സംയുക്ത ഗവേഷണ യോഗങ്ങൾ, ശില്പശാലകൾ, അധ്യാപകർ, വിദ്യാർഥികൾ, ഗവേഷകർ എന്നിവരുടെ കൈമാറ്റം തുടങ്ങിയ മേഖലകളിൽ, തങ്ങളുടെ സഹകരണം തുടരാൻ NARL നും RISH നും ധാരണാപത്രം അവസരമൊരുക്കും.
(Release ID: 1710165)
Visitor Counter : 95