ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
രാജ്യത്ത് 6.5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി
प्रविष्टि तिथि:
01 APR 2021 10:33PM by PIB Thiruvananthpuram
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, പഞ്ചാബ്,കേരളം, മധ്യപ്രദേശ്, തമിഴ്നാട്,ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു .
•രാജ്യത്ത് 6.5 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി.
•45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉള്ള കോവിഡ് 19 വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിച്ചു
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, കർണാടക, കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ 8 സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. പുതിയ കേസുകളിൽ 84.61%വും ഈ 8 സ്ഥാനങ്ങളിൽ നിന്നുമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 72,330 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ - 39,544. ഛത്തീസ്ഗഡിൽ 4563 പേർക്കും കർണാടകയിൽ 4,225 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,84,055 ആയി. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.78 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 31,489 പേരുടെ കുറവ് രേഖപ്പെടുത്തി.
മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടകം, ചത്തീസ്ഗഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ആണ് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 78.9%. ഇതിൽ മഹാരാഷ്ട്രയിൽ മാത്രം 61% രോഗികൾ.
ആർ ടി പി സി ആർ പരിശോധനകളുടെ അനുപാതം, ആകെ പരിശോധനകളുടെ 70 ശതമാനത്തിലധികമായി വർദ്ധിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
കോവിഡ്-19 വാക്സിനേഷന്റെ അടുത്ത ഘട്ടമായി 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഉള്ള, വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 10, 86,241 സെഷനുകളിലായി 6.5 കോടി (6,51,17,896) വാക്സിൻ ഡോസ് വിതരണം ചെയ്തു.
ഇതിൽ 82,60,293 ആരോഗ്യപ്രവർത്തകർ (ഒന്നാം ഡോസ്), 52,50,704 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ് ),91,74,171 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ), 39,45,796 മുന്നണി പ്രവർത്തകർ (രണ്ടാം ഡോസ്), 45 വയസ്സിനു മുകളിൽ പ്രായമുള്ള നിശ്ചിത രോഗങ്ങളുള്ള 78,36,667 പേർ (ആദ്യ ഡോസ് ), 17,849 പേർ ( രണ്ടാം ഡോസ് ),60 വയസ്സിനു മുകളിൽ പ്രായമുള്ള 3,05,12,070(ആദ്യ ഡോസ്),1,20,346(രണ്ടാം ഡോസ്) ഗുണഭോക്താക്കൾ എന്നിവർ ഉൾപ്പെടുന്നു.
വാക്സിനേഷൻ യജ്ഞത്തിന്റെ 75-ാമത് ദിവസം (മാർച്ച് 31) 20,63,543 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 17,94,166 ഗുണഭോക്താക്കൾ ആദ്യ ഡോസ് വാക്സിനും 2,69,377 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
രാജ്യത്ത് ഇതുവരെ 1,14,74,683 പേർ രോഗ മുക്തരായി. 93.89% ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 40,382പേർ രോഗ മുക്തരായി.
കഴിഞ്ഞ 24 മണിക്കൂർ 459 മരണം റിപ്പോർട്ട് ചെയ്തു. ഇതിലെ 83.01 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ- 227. പഞ്ചാബിൽ 55 മരണം റിപ്പോർട്ട് ചെയ്തു.
15 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ചണ്ഡീഗഡ്, ജാർഖണ്ഡ്, ഒഡീഷ, ലഡാക്ക്, ദാദ്ര നഗർ ഹവേലി, ദാമൻ &ദിയു, പുതുച്ചേരി, മണിപ്പൂർ, ത്രിപുര, സിക്കിം, നാഗാലാൻഡ്, ലക്ഷദ്വീപ്, മേഘാലയ, മിസോറാം, ആൻഡമാൻ നിക്കോബാർ ദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ.
(रिलीज़ आईडी: 1709190)
आगंतुक पटल : 263