ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഉദാരവൽക്കരിക്കപ്പെട്ട ജിയോസ്പേഷ്യൽ നയവും, ബഹിരാകാശ അധിഷ്ഠിത റിമോട്ട് സെൻസിംഗ് നയങ്ങളും രാജ്യത്ത് വലിയ അത്ഭുതങ്ങൾക്ക് വഴി തുറക്കും

Posted On: 22 MAR 2021 12:49PM by PIB Thiruvananthpuram




ന്യൂഡൽഹി , മാർച്ച് 22, 2021


 ഭൗമോപരിതലത്തിലെ വസ്തുക്കൾ, പ്രതിഭാസങ്ങൾ, സംഭവങ്ങൾ എന്നിവ  ഉൾക്കൊള്ളുന്ന  ജിയോസ്പേഷ്യൽ വിവരങ്ങളുമായി  ബന്ധപ്പെട്ട   നയങ്ങളുടെ ഉദാരവൽക്കരണം,  രാജ്യത്തെ എല്ലാ മേഖലകൾക്കും, എല്ലാ കോണുകളിലും പ്രയോജനം ചെയ്യുമെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷൻ ചെയർമാനുമായ ഡോക്ടർ കെ ശിവൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക വിദ്യാ വകുപ്പിന്റെ സുവർണ്ണ ജൂബിലി ചർച്ചാപരമ്പരയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം

 ജിയോസ്പേഷ്യൽ മേഖലകളിൽ ഒരു ലക്ഷം കോടിയുടെ സാമ്പത്തികവ്യവസ്ഥ രൂപപ്പെടുത്തുന്നതിന് ഒപ്പം, മറ്റു മേഖലകളിലും ഈ നടപടി പരോക്ഷമായ ചലനങ്ങൾ സൃഷ്ടിക്കുമെന്നും, അതുവഴി
ദശ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഭാവിയിൽ സൃഷ്ടിക്കപ്പെടുമെന്നും ശാസ്ത്ര സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി പ്രൊഫസർ അശുതോഷ് ശർമ്മ പ്രതീക്ഷ പ്രകടിപ്പിച്ചു

 സുരക്ഷാ മാനദണ്ഡങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കാതെ തന്നെ ഇന്ത്യൻ വ്യവസായ മേഖലയ്ക്കും, സർവ്വേ ഏജൻസികൾക്കും പുതിയ ജിയോസ്പേഷ്യൽ മാർഗ്ഗനിർദ്ദേശങ്ങൾ കരുത്ത് പകരുമെന്ന് പ്രൊഫസർ ശർമ അഭിപ്രായപ്പെട്ടു

 
IE/SKY
 
****
 
 
 


(Release ID: 1706604) Visitor Counter : 131


Read this release in: English , Urdu , Hindi , Marathi