വാണിജ്യ വ്യവസായ മന്ത്രാലയം
എം എസ് എം ഇ കളുടെ കയറ്റുമതി സാധ്യത ഉപയോഗപ്പെടുത്തുന്നതിന്, എ പി ഇ ഡി എ യുമായി നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ധാരണാപത്രത്തിൽ ഒപ്പ് വച്ചു
പോസ്റ്റഡ് ഓണ്‍:
18 MAR 2021 2:25PM by PIB Thiruvananthpuram
എം എസ് എം ഇ കളിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) 17.3.2021 ൽ നാഷണൽ സ്മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്-മായി (NSIC) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എം എസ് എം ഇ ക്ലസ്റ്ററുകളിൽ ഹരിത-സുസ്ഥിര ഉൽപാദന സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം പിന്തുണയ്ക്കും.
ഇന്ത്യയിലും വിദേശത്തുമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മേളകളിൽ എ പി ഇ ഡി എ യും എൻ എസ് ഐ സി-യും ചേർന്ന് എം എസ് എം ഇ-കളുടെ പങ്കാളിത്തം സാധ്യമാക്കുകയും, അന്താരാഷ്ട്ര വ്യാപാര വികസനത്തിൽ പരസ്പരം സഹകരിക്കുകയും ചെയ്യും.
എം എസ് എം ഇ കളുടെ വിഭവശേഷി വികസന് കേന്ദ്ര ഗവൺമെന്റ് പദ്ധതികളുടെ പിന്തുണ നൽകുന്നതും ധാരണാപത്രം ലക്ഷ്യമിടുന്നു.
കാർഷിക കയറ്റുമതി നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ പി ഇ ഡി എ, സംസ്ഥാന ഗവൺമെൻറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. കേരളം, തമിഴ്നാട് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ കയറ്റുമതിക്കായി ഉള്ള സംസ്ഥാന ഗവൺമെന്റിന്റെ പ്രത്യേക കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകി കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഇതിന്റെ പല ഘട്ടങ്ങളിലാണ്.
|
|
|
( റിലീസ് ഐ.ഡി: 1705960)
സന്ദര്‍ശക കൗണ്ടര്‍ : 147