തൊഴില്‍, ഉദ്യോഗ മന്ത്രാലയം

എംപ്ലോയിസ്സ്റ്റേറ്റ്  ഇൻഷുറൻസ് കോർപറേഷനു കീഴിലെ  ആരോഗ്യസേവനങ്ങൾ

Posted On: 15 MAR 2021 3:04PM by PIB Thiruvananthpuram


ന്യൂഡൽഹി , മാർച്ച് 15, 2021


പദ്ധതികളുടെയുംഅതുവഴി ആരോഗ്യ സേവനങ്ങളുടെയും കവറേജ്ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) കോർപ്പറേഷൻതീരുമാനിച്ചു. കൂടാതെ, ഇ എസ് ഐ  ഗുണഭോക്താക്കൾക്കു കൂടുതൽസേവനത്തിനായി   പുതിയ ഡിസ്പെൻസറികളും ആശുപത്രികളുംതുറക്കുകഎന്നത്  ഒരു തുടർ പ്രക്രിയ ആണ്.

ഇ.എസ്.ഐസ്കീമുകളുടെ ഗുണഭോക്താക്കൾക്ക് പുറമെ,  ഉപയോഗത്തിലില്ലാത്ത ഇ.എസ്.ഐ.സി ആശുപത്രികളുടെ ആരോഗ്യ സേവനങ്ങൾ ഇൻഷുർ ചെയ്യാത്തവർക്കും  ലഭ്യമാക്കിയിട്ടുണ്ട്.  

1948 ലെ ഇ എസ്  ഐ നിയമത്തിന്റെ പരിധിയിൽ വരുന്ന ഫാക്ടറികളിലുംസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രതിമാസം 21000 രൂപ വരെ വേതനം ഉള്ള തൊഴിലാളികൾക്ക് ഈസേവനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ് (വൈകല്യമുള്ളവർക്ക് പ്രതിമാസം 25,000 / - രൂപ).

ഇ.എസ്.ഐ പദ്ധതികളുടെനടപ്പാക്കൽ 2015-16ൽ 393 ജില്ലകളിൽ ആയിരുന്നത് ഇപ്പോൾ 575 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു

.കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി ശ്രീ സന്തോഷ് കുമാർ ഗാംഗ്‌വർ ഇന്ന് ലോകസഭയിൽ രേഖാമൂലം അറിയിച്ചതാണിത്.
 
 
IE/SKY
 
 
****

(Release ID: 1704891) Visitor Counter : 147


Read this release in: English , Urdu , Telugu