പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ആഭ്യന്തര പെട്രോളിയം ഉൽപന്നങ്ങളുടെ ഡിമാൻഡ്

Posted On: 15 MAR 2021 1:05PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 15, 2021


2020-21 ഏപ്രിൽ-ജനുവരി കാലയളവിൽ, അസംസ്കൃത എണ്ണയുടെ സംസ്കരണം 182.2 മില്യൺ മെട്രിക് ടൺ (MMT) ആണ്, അതായത് മൊത്തം അസംസ്കൃത എണ്ണയുടെ സംസ്കരണ ശേഷിയുടെ 73 ശതമാനം (249.87 മില്യൺ മെട്രിക് ടൺ). കോവിഡ് മഹാമാരി കാരണം ആവശ്യകത കുറഞ്ഞത് മൂലം 2020-21 കാലഘട്ടത്തിൽ ഇന്ത്യൻ റിഫൈനറികളുടെ കാര്യക്ഷമത പ്രയോജപ്പെടുത്തിയത് കുറവാണ്.

 

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലുള്ള രാജ്യത്തെ അസംസ്കൃത എണ്ണ ഉൽപാദനത്തിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു:
 

Years

2017-18

2018-19

2019-20

2020-21 (Provisional)

Production of Crude Oil (in MMT)

35.7

34.2

32.2

25.6

എണ്ണ പാടങ്ങളുടെ പഴക്കവും അതുമൂലം കുറയുന്ന എണ്ണ ശേഖരവും, പ്രധാന എണ്ണ  ഉത്പാദന പാടങ്ങളിലെ 'വാട്ടർ-കട്ട്' കൂടുന്നതും, എണ്ണ ഉത്പ്പാദനം കുറയുന്നതിനുള്ള കാരണങ്ങളാണ്.  

കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ലോക് സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 

 

RRTN/SKY



(Release ID: 1704833) Visitor Counter : 109


Read this release in: English , Urdu , Bengali