ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
വിവിധോദ്ദേശ ഇലക്ട്രോണിക് സാമഗ്രികൾ അവയുടെ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട 2021 ലെ അന്താരാഷ്ട്ര സമ്മേളനം കേന്ദ്ര ഐ ടി സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ ഉദ്ഘാടനം ചെയ്തു
Posted On:
08 MAR 2021 3:36PM by PIB Thiruvananthpuram
ന്യൂഡൽഹി, മാർച്ച് 08, 2021
സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (C-MET) ന്റെ മുപ്പതാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ, വിവിധോദ്ദേശ ഇലക്ട്രോണിക് സാമഗ്രികൾ അവയുടെ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം (MEMP 2021) ഉദ്ഘാടനം ചെയ്തു.
ഇലക്ട്രോണിക് പദാർത്ഥങ്ങളും, സാമഗ്രികളും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും സുപ്രധാന ഘടകങ്ങൾ ആണെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ഗവേഷണ-വികസന ഫലങ്ങളുടെ വാണിജ്യവൽക്കരണം ഒരു വെല്ലുവിളി ആണെങ്കിൽ കൂടിയും, പുതു തലമുറ പദാർത്ഥങ്ങളുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. അവശ്യ ഇലക്ട്രോണിക് സാമഗ്രികളുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ, അവയുടെ ഉത്പാദനം എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യം ഇട്ടാണ് C-MET നു 1990 ൽ രൂപം നൽകിയത്.
ഇലക്ട്രോണിക് പദാർത്ഥങ്ങളുടെ തദ്ദേശീയ ഉൽപ്പാദനത്തിൽ പ്രതിവർഷം 23 ശതമാനം വളർച്ച ദൃശ്യമാണ്. 2014-15 കാലയളവിൽ 1,90,000 കോടി രൂപ മൂല്യമുള്ള ഇലക്ട്രോണിക് സാമഗ്രികൾ ആണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നത് എങ്കിൽ, 2019-20 കാലയളവിൽ ഇത് 5,33,550 കോടി രൂപയായി ഉയർന്നു.
ഇലക്ട്രോണിക് പദാർത്ഥങ്ങളുടെ ആഗോള ഉൽപ്പാദനത്തിൽ 2012 ൽ 1.3 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ സംഭാവന. 2019 ൽ ഇത് 3.6 ശതമാനമായി ഉയർന്നിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ഉത്പാദനത്തിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 2014-15 കാലയളവിൽ 6 കോടി മൊബൈൽ ഫോണുകൾ മാത്രമാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നത്. 2019-20ൽ ഇത് ഏതാണ്ട് 33 കോടിയിൽ എത്തിയിട്ടുണ്ട്.
RRTN/SKY
(Release ID: 1703282)
Visitor Counter : 164