മന്ത്രിസഭ

കൃഷി, അനുബന്ധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ഫിജിയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

Posted On: 03 MAR 2021 12:59PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 03, 2021


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, കൃഷി, അനുബന്ധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയിലെയും  ഫിജിയിലെയും  കൃഷി  മന്ത്രാലയങ്ങൾ തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന് അംഗീകാരം നൽകി.

ഇനിപ്പറയുന്ന മേഖലകളിൽ സഹകരണത്തിനായാണ്  ധാരണാപത്രം ഒപ്പുവച്ചത് :

ഗവേഷകർ, വിദഗ്ധർ, സാങ്കേതിക പരിശീലകർ എന്നിവരുടെ കൈമാറ്റം;

സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലും കൈമാറ്റവും;

അടിസ്ഥാന സൗകര്യ വികസനം;

സെമിനാറുകളും വർക്ക് ഷോപ്പുകളും നടത്തി ഉദ്യോഗസ്ഥരെയും കർഷകരെയും പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസിപ്പിക്കുക;

ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ ചേർന്നുള്ള  സംയുക്ത സംരംഭങ്ങളുടെ പ്രോത്സാഹനം;

കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിലും മൂല്യവർദ്ധനവിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക;

കാര്യക്ഷമതാ  വികസനം പ്രോത്സാഹിപ്പിക്കുക;

നേരിട്ടുള്ള വ്യാപാരത്തിന്റെ പ്രോത്സാഹനം;

ഗവേഷണ പദ്ധതികളുടെ സംയുക്ത ആസൂത്രണവും വികസനവും നടത്തിപ്പും

സസ്യാരോഗ്യ സംബന്ധമായതും  ഇരുകക്ഷികളും  പരസ്പരം അംഗീകരിക്കുന്ന മറ്റേതെങ്കിലും തരത്തിലുള്ളതുമായ   വിഷയങ്ങൾ  കൈകാര്യം ചെയ്യുന്നതിനായി ഇന്തോ - ഫിജി വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുക.

പദ്ധതി രൂപീകരണത്തിനും സഹകരിച്ചുള്ള  പരിപാടികൾ ശുപാർശ ചെയ്യുന്നതിനും  ധാരണാപത്രത്തിന് കീഴിൽ, ഒരു ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

 ധാരണാപത്രം ഒപ്പുവച്ച തീയതി മുതൽ പ്രാബല്യത്തിൽ വരും. 5 വർഷം  പ്രാബല്യമുണ്ടാകും.

 

IE/SKY

 



(Release ID: 1702222) Visitor Counter : 255