തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുവായ നടപടിക്രമത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലേയ്ക്ക് കേന്ദ്ര പോലീസ് സേനകളെ മുൻകൂട്ടി തന്നെ അയക്കാറുണ്ട്: ഇസിഐ

प्रविष्टि तिथि: 22 FEB 2021 2:14PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 22, 2021

കേന്ദ്ര പോലീസ് സേനയെ പശ്ചിമ ബംഗാളിലേക്ക് പ്രത്യേകമായി അയച്ചതായി ചില മാധ്യമങ്ങൾ (ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്) റിപ്പോർട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പ്രസ്താവന:

ലോക്സഭ - നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും മുൻകൂറായി മേഖലാ വിന്യാസത്തിനായി ‌കേന്ദ്ര പോലീസ് സേനയെ പതിവായി, പൊതുവായ നടപടിക്രമത്തിന്റെ ഭാഗമായി അയക്കാറുള്ളതാണ്‌. പ്രത്യേകിച്ചും, മുൻ‌കൂട്ടി അവലോകനം ചെയ്‌തും, ‌രാഷ്ട്രീയ പാർട്ടികൾ, മറ്റു ബന്ധപ്പെട്ടവർ ഉൾപ്പെടെയുള്ളവരിൽ നിന്നും വ്യക്തമായ വിവരശേഖരത്തിലൂടെയും, നിര്‍ണ്ണായകവും സങ്കീർണവുമായ മേഖലകൾ എന്ന് മനസിലാക്കിയതുൾപ്പടെയുള്ള മേഖലകളിലാണ് ഇത് നടപ്പാക്കി വരുന്നത്. 1980കളുടെ അവസാനം മുതൽ ഇത് നടപ്പിലാക്കുന്നുണ്ട്‌.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ നാല് സംസ്ഥാനങ്ങളിലേക്കും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തേക്കും കേന്ദ്ര സേനയെ അയച്ചിട്ടുണ്ട്.

കേന്ദ്ര സേനാവിന്യാസത്തിനുള്ള ഉത്തരവുകൾ ഈ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശത്തെയും ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കും 2021 ഫെബ്രുവരി 16 ന് തന്നെ നൽകി.

 
RRTN/SKY
 
*****
 

(रिलीज़ आईडी: 1699957) आगंतुक पटल : 198
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil , Telugu