ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗങ്ങളെ എൻ പി സി ഡി സി എസ് മായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശം മന്ത്രി ഡോ. ഹർഷവർദ്ധൻ പുറത്തിറക്കി.

Posted On: 22 FEB 2021 2:40PM by PIB Thiruvananthpuramന്യൂഡൽഹി , ഫെബ്രുവരി 22,2021 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ (എൻഎഎഫ്എൽഡി) ത്തെ അർബുദം, പ്രമേഹം, കാർഡിയോവാസ്കുലർ രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഉള്ള ദേശീയ പരിപാടിയായ എൻ പി സി ഡി സി എസ് മായി സംയോജിപ്പിക്കുന്നതിനുള്ള പ്രവർത്തന മാർഗരേഖ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർദ്ധൻ പുറത്തിറക്കി.
രാജ്യത്തെ സാംക്രമികേതര രോഗങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനുള്ള നടപടിയായി എൻഎഎഫ്എൽഡി യെ നേരിടേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം  വ്യക്തമാക്കി.  രാജ്യത്ത് വർദ്ധിച്ചുവരുന്ന കരൾരോഗങ്ങളിൽ പ്രധാനപങ്ക് ഈ വിഭാഗത്തിൽപ്പെട്ട രോഗത്തിന് ഉള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

 രാജ്യത്തെ ജനങ്ങൾക്കിടയിൽ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗസാധ്യത ഒൻപത് ശതമാനം മുതൽ 32 ശതമാനം വരെ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതവണ്ണം, പ്രമേഹം, പ്രമേഹരോഗ സാധ്യതയുള്ളവർ എന്നിവരിൽ ഇത്തരം കരൾരോഗ സാധ്യത കൂടുതലാണ്.ഹൃദയ സംബന്ധമായ രോഗങ്ങളാണ് പലപ്പോഴും എൻഎഎഫ്എൽഡിയിൽ മരണ കാരണം ആകുന്നത്  .രോഗം  ഉണ്ടായിക്കഴിഞ്ഞാൽ പ്രത്യേക ചികിത്സ ലഭ്യമല്ല. ഭാരം കുറയ്ക്കൽ, ആരോഗ്യകരമായ ജീവിതശൈലി, അപകടസാധ്യതയുള്ള ഘടകങ്ങൾ നിയന്ത്രിക്കൽ എന്നിവയാണ്  ആൽക്കഹോൾ ഇതര  കരൾ രോഗങ്ങൾ മൂലമുള്ള അപകടാവസ്ഥയും മരണവും കുറയ്ക്കാൻ സഹായിക്കുന്നത്.

1. പെരുമാറ്റ- ജീവിത ശൈലി മാറ്റങ്ങൾ,2. നേരത്തെയുള്ള രോഗ നിർണയവും പരിഹാര നടപടികളും, 3.രോഗ പ്രതിരോധം, നിർണയം,ചികിത്സ എന്നിവയ്ക്ക് ആരോഗ്യ സംവിധാനത്തിന്റെ വിവിധതലങ്ങളിൽ വിഭവശേഷി വികസനം എന്നിവയാണ് എൻഎഎഫ്എൽഡി പ്രതിരോധിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്ന മാർഗങ്ങൾ.

 

IE/SKY

 (Release ID: 1699956) Visitor Counter : 88