തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ലേബർ ബ്യൂറോ അഖിലേന്ത്യാ സർവേകൾക്കായുള്ള പരിശീലകരുടെ പരിശീലനം സംഘടിപ്പിച്ചു
प्रविष्टि तिथि:
22 FEB 2021 3:59PM by PIB Thiruvananthpuram
ന്യൂഡൽഹി, ഫെബ്രുവരി 22,2021
ലേബർ ബ്യൂറോ, ചണ്ഡീഗഡ്, അഞ്ച് അഖിലേന്ത്യാ സർവേകൾക്കായുള്ള പരിശീലകരുടെ പരിശീലനം 2021 ഫെബ്രുവരി 20 ന് സംഘടിപ്പിച്ചു. ഗാർഹിക തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, പ്രൊഫഷണലുകളാൽ സൃഷ്‌ടിക്കപ്പട്ട തൊഴിലുകൾ, ഗതാഗത മേഖലയിൽ സൃഷ്‌ടിക്കപ്പട്ട തൊഴിലുകൾ, അഖിലേന്ത്യാ ത്രൈമാസ സ്ഥാപന തൊഴിൽ സർവേ എന്നിവയുമായി ബന്ധപ്പെട്ട പരിശീലകർക്കായാണ് പരിപാടി സംഘടിപ്പിച്ചത്.
വിദഗ്ദ്ധ സംഘം ചെയർമാൻ പ്രൊ. എസ് പി മുഖർജീ, കോ-ചെയർമാൻ ഡോ. അമിതാഭ് കുന്ദു, ലേബർ ബ്യൂറോ ഡയറക്ടർ ജനറൽ ശ്രി ഡി പി എസ് നേഗി എന്നിവർ സംയുക്തമായി പരിപാടിയിൽ അധ്യക്ഷം വഹിച്ചു.
3 ദിവസത്തെ സമഗ്ര പരിശീലന സെഷന്റെ ഭാഗമായി ലേബർ ബ്യൂറോയിലെ ഉദ്യോഗസ്ഥർക്കും, ലേബർ ബ്യൂറോയുടെ 7 പ്രാദേശിക ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കും, വിവിധ സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥർക്കും തുടർച്ചയായ പരിശീലനം നൽകി. ആത്യന്തികമായി രാജ്യമെമ്പാടും സർവേകൾ നടത്തുന്ന ഫീൽഡ് ഓഫീസര്മാർക്ക് നൽകുന്ന പരിശീലനത്തിന് മുന്നോടിയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
RRTN/SKY
(रिलीज़ आईडी: 1699953)
आगंतुक पटल : 143