പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഹൈഡ്രജനുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം (CoE-H ) സ്ഥാപിക്കുന്നതിനു ധാരണ.
Posted On:
18 FEB 2021 4:24PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 18,2021
-------
ഹൈഡ്രജനുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രം (CoE-H ) സ്ഥാപിക്കുന്നതിനായി , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും, ഗ്രീൻസ്റ്റാറ്റ് നോർവ്വേ യുടെ അനുബന്ധ കമ്പനിയായ ഗ്രീൻ സ്റ്റാറ്റ് ഹൈഡ്രജൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ധാരണയായി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സ്റ്റീൽ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു
ഈ മേഖലയിലെ സാങ്കേതികവിദ്യ, അനുഭവങ്ങൾ എന്നിവയുടെ കൈമാറ്റം, പങ്കുവെക്കൽ എന്നിവയ്ക്ക് മികവിന്റെ കേന്ദ്രം വഴിയൊരുക്കും.
ബ്ലൂ ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിവയുമായി ബന്ധപ്പെട്ട്, നോർവീജിയൻ /ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ ഗവേഷണ, വികസന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം അവസരം ഒരുക്കും.
.
ചിലവുകുറഞ്ഞതും സുസ്ഥിരവുമായ സാങ്കേതികവിദ്യ പരിഹാരമാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണകൂടങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവയുമായി ചേർന്ന് CoE-H പ്രവർത്തിക്കും. ഫ്യൂവൽ സെല്ലുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങളിലും CoE-H സുപ്രധാന പങ്കു വഹിക്കും
ഹൈഡ്രജൻ, ഫ്യുവൽ സെൽ എന്നിവയുമായി ബന്ധപ്പെട്ട, മികച്ച വ്യാവസായിക മാതൃകകൾ ,സുരക്ഷാമാനദണ്ഡങ്ങൾ, ഉൽപ്പന്ന നയങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയുടെ രൂപീകരണത്തിലും കേന്ദ്രം പ്രധാന പങ്കു വഹിക്കും
IE/SKY
(Release ID: 1699132)
Visitor Counter : 212