വ്യോമയാന മന്ത്രാലയം

കൊച്ചി മെട്രോ റെയിലിന് ഡ്രോൺ ഉപയോഗിക്കാൻ അനുമതി

Posted On: 17 FEB 2021 12:54PM by PIB Thiruvananthpuram



ന്യൂഡൽഹി, ഫെബ്രുവരി 17, 2021

റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിമാന സംവിധാനം (RPAS) ഉപയോഗിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്നു വ്യോമയാന മന്ത്രാലയവും, വ്യോമയാന ഡയറക്ടറേറ്റ് ജനറലും പ്രത്യേക ഇളവ് അനുവദിച്ചു. സംയോജിത നഗര പുനരുജ്ജീവന - ജലഗതാഗത സംവിധാന പദ്ധതിയ്ക്കായാണ് (Integrated Urban Regeneration & Water Transport System Project - IURWTS) അനുമതി നൽകിയിരിക്കുന്നത്.

അനുമതി പത്രം നൽകിയ തീയതി മുതൽ 2021 ഡിസംബർ 31 വരെയോ, ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം (ഒന്നാം ഘട്ടം) പൂർണമായും പ്രവർത്തനസജ്ജമാകുന്നത് വരെയോ ആണ് ഈ പ്രത്യേക ഇളവ് ലഭ്യമാവുക.

ഇത് സംബന്ധിച്ച നിബന്ധനകളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കുന്ന പക്ഷം മാത്രമേ ഈ ഇളവിനു സാധുത ഉണ്ടാവുകയുള്ളൂ. നിബന്ധനകളിൽ ഏതെങ്കിലും ലംഘിക്കുന്ന സാഹചര്യത്തിൽ ഇളവ് പിൻവലിക്കുന്നതാണ്.

ഇത് സംബന്ധിച്ച്, പൊതുസമൂഹത്തിനുള്ള നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.civilaviation.gov.in/sites/default/files/Conditional_exemption_KMRL_for_Integrated_Urban_Regeneration_Water_Transport_System.pdf

 

RRTN /SKY



(Release ID: 1698645) Visitor Counter : 142