ആഭ്യന്തരകാര്യ മന്ത്രാലയം
ബി എസ് എഫിന്റെ ആധുനികവൽക്കരണം .
Posted On:
10 FEB 2021 3:49PM by PIB Thiruvananthpuram
ന്യൂഡൽഹി , ഫെബ്രുവരി 10, 2021
സേനകളുടെ ആധുനികവൽക്കരണം ഒരു തുടർ പ്രവർത്തനം ആണ്. ബി എസ് എഫിന് ആധുനിക സാങ്കേതിക വിദ്യാ സൗകര്യം ലഭ്യമാക്കുന്നതിന് 282. 47 കോടി രൂപയുടെ പദ്ധതിക്ക് 08.06.2018 ൽ ഗവൺമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. യുഎവി,എച്ച് എച്ച് ടി ഐ,ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നൈപ്പർ റൈഫിൾ, മറ്റ് നൂതന ആയുധങ്ങൾ എന്നിവ ബിഎസ്എഫിന് നൽകിയിട്ടുണ്ട്.
ബിഎസ്എഫ് നൽകിയ വിവരങ്ങൾ പ്രകാരം, ബിഎസ്എഫ് ജവാൻ മാരുടെ ആശ്രിതർക്ക് ഡി ഓ പി ടി മാർഗ നിർദേശ പ്രകാരം ആശ്രിത നിയമനം നൽകി വരുന്നു. ഇതിനായി അവരെ പ്രാപ്തരാക്കാൻ പ്രാരംഭഘട്ടം പരിശീലനം അവർക്ക് നൽകാറുണ്ട്. ബിഎസ്എഫിൽ ജോലിചെയ്യാനുള്ള പ്രാപ്തി അവർക്ക് അല്ലെങ്കിൽ പ്രൈമറി സ്കൂളുകൾ, കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ , വെൽഫെയർ കാന്റീൻ എന്നിവിടങ്ങളിൽ തൊഴിലവസരം നൽകുന്നു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ജി കിഷൻ റെഡി രാജ്യസഭയിൽ രേഖമൂലം അറിയിച്ചതാണ് ഇക്കാര്യം
IE/SKY
(Release ID: 1696853)
Visitor Counter : 98