ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യ സയൻസ് ഓ. ടി. ടി ചാനലിന്റെ രണ്ടാം വാർഷികം.

Posted On: 21 JAN 2021 3:35PM by PIB Thiruvananthpuram

രാജ്യത്തെ ശാസ്ത്രസാങ്കേതിക ഓ ടി ടി ചാനൽ 'ഇന്ത്യ സയൻസ്' 2020 ജനുവരി 15ന് രണ്ട് വർഷം പൂർത്തിയാക്കി. ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ വിഗ്യൻ പ്രസാറിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചാനൽ, 2019 ജനുവരി 15 നാണ് ഔദ്യോഗികമായി നിലവിൽ വന്നത്. ഒരേസമയം ഡിടിഎച്ച്, ഒടിടി രൂപങ്ങളിൽ ആരംഭിച്ച ചാനലിന്റെ ഒടിടി രൂപത്തിന് ടിവി ചാനലിനെക്കാൾ കൂടുതൽ പ്രശസ്തി ലഭിച്ചു. വിവിധ ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ രണ്ടായിരത്തിലധികം സിനിമകൾ ഇന്ത്യ സയൻസ് നിർമ്മിച്ചിട്ടുണ്ട്.

 

 സാമൂഹ്യ മാധ്യമം വഴി 8 കോടിയിലധികം പേർ ഇന്ത്യ സയൻസ് വീക്ഷിക്കുന്നുണ്ട്. ജൂലായിൽ റിലയൻസ് ജിയോ ശൃംഖലയുമായി ധാരണാപത്രത്തിൽ ഏർപ്പെട്ടതുവഴി 25 ദശലക്ഷത്തിലധികം പ്രേക്ഷകരും 100,000 സബ്സ്ക്രൈബർമാരും ചാനലിന് ലഭിച്ചു. ഉടൻ പുറത്തിറങ്ങുന്ന 'ഇന്ത്യ സയൻസ് ജിയോഫോൺ ആപ്പി'ലൂടെ വരും മാസങ്ങളിൽ കൂടുതൽ പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിൾ പ്ലേസ്റ്റോർ,ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മൊബൈൽ ഫോണിൽ ഇന്ത്യ സയൻസ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ജിയോ എസ് ടി, ജിയോ എസ് ടി ബി,ജിയോ ചാറ്റ് എന്നിവ വഴി റിലയൻസ് ജിയോയിൽ ചാനൽ ലഭ്യമാണ്.  

https://www.youtube.com/c/lndiaScience

എന്ന ലിങ്ക് വഴി യൂട്യൂബിലും

https://www.facebook.com/indiasciencetv/ വഴി 

ഫേസ്ബുക്കിലും

https://twitter.com/indiasciencetv

 ട്വിറ്ററിലും ചാനൽ ലഭ്യമാണ്.

 

***



(Release ID: 1691113) Visitor Counter : 147