വ്യോമയാന മന്ത്രാലയം
ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
23 DEC 2020 4:44PM by PIB Thiruvananthpuram
ഇന്ത്യയും ഫിലിപ്പൈൻസും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത, വാണിജ്യ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനും പുതിയ കരാർ സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാംസ്കാരിക വിനിമയം എന്നിവ വർദ്ധിപ്പിക്കുന്നതിനും പുതിയ കരാർ സഹായിക്കും.
***
(Release ID: 1683052)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada