ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഇൻഡസ് സംരംഭക ആഗോള ഉച്ചകോടി ഉപരാഷ്ട്രപതി വെർച്വലായി  ഉദ്ഘാടനം ചെയ്തു

Posted On: 08 DEC 2020 5:30PM by PIB Thiruvananthpuram



നൂതന ആശയ പരിപാടികളിലൂടെ വിദ്യാർത്ഥികളിൽ സംരംഭകത്വം പരിപോഷിപ്പിക്കേണ്ടത്  വളരെ അത്യാവശ്യമാണെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു.നൂതന ബിസിനസ് ആശയങ്ങൾ ഉള്ള വിദ്യാർഥികൾക്ക് മാർഗ നിർദ്ദേശം നൽകുന്നതിന് സർവകലാശാലകൾ വ്യവസായങ്ങളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു
.

വിശാഖപട്ടണത്ത് നടന്ന ആഗോള ഇൻഡസ്(TiE)സംരംഭക ഉച്ചകോടിയെ  വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.യുവാക്കളിലെ സംരംഭക പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സർവകലാശാലകൾ ഇൻകുബേഷൻ സെന്ററുകൾ തുടങ്ങണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.സർവകലാശാല ക്യാമ്പസുകളിൽ സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ആവശ്യമായ ധനസഹായം നൽകുന്നതിന് വ്യവസായ മേഖല മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സിലിക്കൺവാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് The IndUS Entrepreneurs (TiE).നെറ്റ്‌വർക്കിങ്ങിലൂടെ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുകയാണ് സംഘടനയുടെ ലക്ഷ്യം. ഈ ഉച്ചകോടി ഇന്ത്യയിലേക്ക് വൻതോതിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള അവസരങ്ങൾ തുറന്നു കാട്ടും. കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിയും പരിപാടിയിൽ സന്നിഹിതനായിരുന്നു.

****



(Release ID: 1679159) Visitor Counter : 100