ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം

പഞ്ചാബിലെ മെഗാ ഫുഡ് പാർക്കിന്റെ ഉദ്ഘാടനം ശ്രീ നരേന്ദ്ര സിംഗ് തോമർ നിർവ്വഹിച്ചു

Posted On: 24 NOV 2020 1:53PM by PIB Thiruvananthpuram



പഞ്ചാബിലെ കപൂർത്തല ജില്ലയിലെ ഫഗ്‌വാരയിൽ സ്ഥാപിച്ച മെഗാ ഫുഡ് പാർക്കിന്റെ (എം.‌എഫ്‌.പി.) ഉദ്ഘാടനം കേന്ദ്ര കൃഷി,ഭക്ഷ്യസംസ്‌ക്കരണ, ഗ്രാമവികസന, പഞ്ചായത്തിരാജ്  മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ നിർവ്വഹിച്ചു. രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിൽ പഞ്ചാബിനും ഹരിയാനയ്ക്കും നിർണായക പങ്കുണ്ടെന്ന് ശ്രീ തോമർ പറഞ്ഞു. ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, അതുവഴി കർഷകർക്ക് ന്യായവിലയും,അനുബന്ധ മേഖലകൾക്ക്  പ്രയോജനവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

107.83 കോടി രൂപ ചെലവിൽ നിർമ്മിച്ച മെഗാ ഫുഡ് പാർക്ക് 55 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നു. 25000 ത്തോളം കർഷകർക്ക് ഗുണഫലം ലഭിക്കുമെന്നും, 5000 ത്തോളം പേർക്ക് തൊഴിൽ ലഭിക്കുമെന്നുമാണ്  പ്രതീക്ഷിക്കപ്പെടുന്നത്.മെഗാ ഫുഡ് പാർക്കിൽ, അസംസ്കൃത വസ്തുക്കൾ /സംസ്ക്കരിച്ച ഉത്പന്നങ്ങൾ എന്നിവയ്ക്കുള്ള സംഭരണ ശാല (3944 ചതുരശ്ര മീറ്റർ), സിലോസ് (20000 മെട്രിക് ടൺ), ശീതീകൃത സംഭരണ ശാല (3000 മെട്രിക് ടൺ), ഐ.ക്യു.എഫ്.& ഡീപ് ഫ്രീസർ (ഐ.ക്യു.എഫ്.: 2 മെട്രിക് ടൺ / മണിക്കൂർ+ ഡീപ് ഫ്രീസർ: 2000 മെട്രിക് ടൺ) എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയും സംസ്‌ക്കരണ സൗകര്യങ്ങളും ഭക്ഷ്യ ഉത്പന്നങ്ങൾ പാഴാകുന്നത് ഒഴിവാക്കുമെന്നും,കർഷകർക്ക് ന്യായവില ഉറപ്പാക്കുമെന്നും കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ സഹമന്ത്രി ശ്രീ രമേശ്വർ തേലി പറഞ്ഞു.

****



(Release ID: 1675346) Visitor Counter : 164