ജൽ ശക്തി മന്ത്രാലയം

രാജ്യത്തെ മികച്ച 20 ജില്ലകൾക്കുള്ള സ്വച്ഛത  പുരസ്കാരങ്ങൾ കേന്ദ്ര മന്ത്രി സമ്മാനിച്ചു

Posted On: 19 NOV 2020 5:28PM by PIB Thiruvananthpuram

 

രാജ്യത്തെ മികച്ച 20 ജില്ലകൾക്കുള്ള 2020-ലെ സ്വച്ഛത പുരസ്കാരങ്ങൾ ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, സഹമന്ത്രി ശ്രീ രത്തൻലാൽ കാട്ടാറിയാ എന്നിവർ ചേർന്ന് സമ്മാനിച്ചു.

ODF PLUS, ODF നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ ജില്ലകൾ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ജലശക്തി മന്ത്രാലയത്തിന് കീഴിലെ, ശുദ്ധജല-ശുചീകരണ വകുപ്പിന്റെ നേതൃത്വത്തിൽ വെർച്വൽ രീതിയിലാണ് ആഗോള ശൗചാലയ ദിനമായ ഇന്ന് പുരസ്കാരദാനം സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന, ജില്ല SBMG ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തെ ഉൾനാടൻ മേഖലയിൽ അധിവസിക്കുന്നവർക്ക് പ്രത്യേകിച്ചും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും ശൗചാലയ സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രീ ഷെഖാവത് ചൂണ്ടികാട്ടി.

ജനമുന്നേറ്റ പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഇന്നത്തെ പുരസ്കാരമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ എറണാകുളം വയനാട് ജില്ലകളും ഇന്ന് പുരസ്കാരം ലഭിച്ചവയിൽ ഉൾപ്പെടുന്നു.

****(Release ID: 1674116) Visitor Counter : 123