ബഹിരാകാശ വകുപ്പ്
ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയും നൈജീരിയയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
21 OCT 2020 3:28PM by PIB Thiruvananthpuram
ബഹിരാകാശ പര്യവേക്ഷണത്തിനുo സമാധാന ആവശ്യങ്ങള്‍ക്കായുള്ള ബഹിരാകാശ ഉപയോഗത്തിനുമുള്ള പരസ്പര സഹകരണത്തിന് ഇന്ത്യയും നൈജീരിയയും തമ്മില്‍ ഒപ്പുവെച്ച ധാരണ പത്രം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി. 2020 ജൂണില്‍ ബംഗളൂരുവില്‍ വച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും( ഐ.എസ്.ആര്‍.ഒ) 2020 ഓഗസ്റ്റ് 13 ന് അബൂ ജയില്‍വച്ച് നൈജീരിയയുടെ നാഷണല്‍ സ്‌പേസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുമാണ് ഉഭയകക്ഷി കരാറില്‍ ഒപ്പ് വെച്ചത്.
ഭൂമിയുടെ റിമോട്ട് സെന്‍സിംഗ്, ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍, ആശയവിനിമയം, ബഹിരാകാശ ശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, വിക്ഷേപണ വാഹനങ്ങള്‍, സ്‌പേസ് ക്രാഫ്റ്റുകള്‍, ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രായോഗിക പ്രയോജനങ്ങള്‍, ബഹിരാകാശ ഉപകരണങ്ങള്‍ തുടങ്ങിയ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളില്‍ സഹകരണം ലക്ഷ്യമിട്ടാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ബഹിരാകാശ സാങ്കേതികവിദ്യ മനുഷ്യരാശിക്ക് പ്രയോജനപ്രദമാകുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഈ കരാറിലൂടെ സാധിക്കും.
***
(Release ID: 1666471)
Visitor Counter : 157
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada