പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ  നരേന്ദ്ര മോദിയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനും തമ്മില്‍ വെര്‍ച്ച്വല്‍ ഉച്ചകോടി നടന്നു

Posted On: 27 SEP 2020 10:19PM by PIB Thiruvananthpuram

1. ഇന്ത്യ ആതിഥേയത്വം വഹിച്ചുകൊണ്ട് 2020 സെപ്റ്റംബര്‍ 28ന് പ്രധാനമന്ത്രിയും പ്രധാനമന്ത്രി മെറ്റേ ഫ്രെഡ്‌റിക്‌സനുമായി ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി സംഘടിപ്പിച്ചു.


2. നിരന്തരമായ ഉന്നതതല കൈമാറ്റങ്ങളിലൂടെ  അടയാളപ്പെടുത്തുന്ന ഇന്ത്യാ-ഡെന്‍മാര്‍ക്ക് ഉഭയകക്ഷിബന്ധങ്ങള്‍ ചരിത്രപരമായ ബന്ധങ്ങളിലും പൊതുവായ ജനാധിപത്യ പാരമ്പര്യങ്ങളിലും പ്രാദേശികവും അതോടൊപ്പം അന്താരഷ്ട്രവുമായ സമാധാനത്തിലും സ്ഥിരതയിലും അധിഷ്ഠിതവുമാണ്.


3. ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ചരക്കുകളിലേയും സേവനങ്ങളിലേയും വ്യാപാരത്തില്‍ 2016ലെ 2.82 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്ന് 2019ല്‍ 3.68 ബില്യണ്‍ യു.എസ്. ഡോളറായി 30.49% ന്റെ വര്‍ദ്ധനവുണ്ടായി. ഷിപ്പിംഗ്, പുനരുപയോഗ ഊര്‍ജ്ജം, പരിസ്ഥിതി, കൃഷി, ഭക്ഷ്യ സംസ്കരണം  , സ്മാര്‍ട്ട് നഗരവികസനം എന്നീ മേഖലകളിലായി ഏകദേശം 200 ഡാനിഷ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്നി. രവധി ഡാനിഷ് കമ്പനികള്‍ ''മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക്''കീഴില്‍ പുതിയ ഉല്‍പ്പാദന ഫാക്ടറികളും നിര്‍മ്മിച്ചിട്ടുണ്ട്. ഐ.ടി. പുനരുപയോഗ ഊര്‍ജ്ജം, എഞ്ചിനീയറിംഗ് എന്നിവയില്‍ ഏകദേശം 25 ഇന്ത്യന്‍ കമ്പനികളുടെ സാന്നിദ്ധ്യം ഡെന്‍മാര്‍ക്കിലുമുണ്ട്.


4. ബൗദ്ധിക സ്വത്ത് സഹകരണ മേഖലയില്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ഈ അവസരത്തില്‍ ഒരു ധാരണാപത്രം ഒപ്പിടുകയും ചെയ്തു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ ഡെന്‍മാര്‍ക്ക് ചേരുന്നതാണ് മറ്റൊരു സുപ്രധാനമായ ഫലം.


5. ഇരുരാജ്യങ്ങളും തമ്മിലുള്ള കാലം തെളിയിച്ച സൗഹൃദബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധത്തെ വിശാലമായ ചട്ടക്കൂട്ടില്‍ സമഗ്രമായി അവലോകനം ചെയ്യുന്നതിന് വെര്‍ച്ച്വല്‍ ഉച്ചകോടി അവസരം നല്‍കും. കൂടാതെ പരസ്പരം താല്‍പര്യമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സഹകരണപങ്കാളിത്തം ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട രാഷ്ട്രീയ ദിശാബോധവും നല്‍കും.  
 
*****

(Release ID: 1659768) Visitor Counter : 142