റെയില്‍വേ മന്ത്രാലയം

ഗരീബ് കല്യാൺ റോസ്ഗാർ അഭിയാന് കീഴിൽ ഇതുവരെ ഇന്ത്യൻ റെയിൽവേ സൃഷ്ടിച്ചത് ഒരു ദശലക്ഷത്തിൽ ഏറെ തൊഴിൽ ദിനങ്ങൾ

Posted On: 27 SEP 2020 3:08PM by PIB Thiruvananthpuram

2020 സെപ്റ്റംബർ 25 വരെയുള്ള കണക്കുപ്രകാരം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ ഗരീബ് കല്യാൺ റോസ്ഗാർ അഭിയാന് കീഴിൽ ഇന്ത്യൻ റെയിൽവേ സൃഷ്ടിച്ചത് 10,66,246 തൊഴിൽ ദിനങ്ങൾ. ബിഹാർ ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി 164 റെയിൽവേ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നടപ്പാക്കി.

 

2020 സെപ്റ്റംബർ 25 വരെ 12,276 തൊഴിലാളികളാണ് അഭിയാന് കീഴിൽ ജോലി ചെയ്തത്. പണി പൂർത്തിയായ പദ്ധതികൾക്കായി 2190.7 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. 

 

സംസ്ഥാന ഭരണകൂടവുമായി മികച്ച സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഓരോ ജില്ലയിലും സംസ്ഥാനത്തും പ്രത്യേക നോഡൽ ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്

 

പദ്ധതിയുടെ ഭാഗമായി താഴെപ്പറയുന്ന പ്രധാന ജോലികളാണ് റെയിൽവേയിൽ നടന്നത്:

 

* ലെവൽ ക്രോസിങ്ങിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവും പാലനവും

വികസനവും

 

* റെയിൽവേ ട്രാക്കുകൾക്ക് സമീപത്തുള്ള നീരൊഴുക്കില്ലാത്ത ജലപാതകൾ, ഓടകൾ എന്നിവയുടെ ശുചീകരണവും വികസനവും

 

 * റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണവും പാലനവും

 

 * നിലവിലെ റെയിൽവേ എംബാങ്ക്മെൻറ്റുകളുടെ പാലനവും അറ്റകുറ്റപ്പണികളും

 

 * റെയിൽവേ ഭൂമി അതിർത്തികളുടെ മരുവൽക്കരണം

 

 *നിലവിലെ പാലങ്ങൾ, എംബാങ്ക്മെൻറ്റുകൾ എന്നിവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ

 

*******


(Release ID: 1659554) Visitor Counter : 138


Read this release in: Marathi , Bengali , Punjabi