ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന് കീഴിൽ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സഹായങ്ങൾ

Posted On: 23 SEP 2020 6:35PM by PIB Thiruvananthpuram


കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് എല്ലാ ആശാ വർക്കർമാർക്കും പ്രതിമാസം 1000 / - രൂപ അധിക വേതനം നല്കാൻ തീരുമാനിച്ചു. ഇതിനുപുറമെ, മുഖാവരണങ്ങളും സാനിറ്റൈസറും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവർക്ക് ലഭ്യമാക്കാനും സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ, കോവിഡ് -19 അടിയന്തര പ്രതികരണത്തിനും ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിനുമുള്ള പ്രത്യേക പാക്കേജിന് കീഴിൽ ലഭ്യമാക്കിയിട്ടുള്ള വിഭവങ്ങൾ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും വേണ്ട പ്രോത്സാഹനം നൽകുന്നതിന്, യുക്തമായ തീരുമാനമെടുക്കാനുള്ള അനുമതിയും സംസ്ഥാന -കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഇതിനു പുറമെ, പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന് കീഴിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നൽകി വരുന്നു.കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും (എൻ‌.ഐ‌.എ.) സഹകരിച്ചാണ്‌ ഇൻഷുറൻസ് തുക നൽകുന്നത്.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹ മന്ത്രി അശ്വിനി കുമാർ ചൗബെ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രധാൻ മന്ത്രി ഗരിബ് കല്യാൺ പാക്കേജിന് കീഴിൽ 20.09.2020 വരെയുള്ള കാലയളവിൽ പ്രയോജനം ലഭിച്ച ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:
 

The details of beneficiaries under Pradhan Mantri Garib Kalyan Package as on 20.09.2020 is given:

 

Pradhan Mantri Garib Kalyan Package: Insurance Scheme

States/UTs: Summary of the claims Paid (as on 20/09/2020)

S. No.

State/UT

Claims processed

1

Andaman & Nicobar

0

2

Andhra Pradesh

4

3

Arunachal Pradesh

1

4

Assam

2

5

Bihar

2

6

Chandigarh

0

7

Chhattisgarh

1

8

Delhi

1

9

Gujarat

10

10

Haryana

0

11

Himachal Pradesh

0

12

Jammu & Kashmir

0

13

Jharkhand

0

14

Karnataka

3

15

Kerala

3

16

Madhya Pradesh

2

17

Maharashtra

13

18

Mizoram

0

19

Odisha

0

20

Puducherry

0

21

Punjab

1

22

Rajasthan

4

23

Tamil Nadu

6

24

Telangana

2

25

Uttar Pradesh

5

26

West Bengal

3

Total

63

 



(Release ID: 1658288) Visitor Counter : 112


Read this release in: English , Manipuri , Tamil , Telugu