ന്യൂനപക്ഷകാര്യ മന്ത്രാലയം

2019-20 കാലയളവിലെ വിവിധ സ്കോളർഷിപ്പ് പദ്ധതികളിലുൾപ്പെടുന്ന 67,21,630 ഗുണഭോക്താക്കൾക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 2204.44 കോടി രൂപ ചെലവഴിച്ചു.

Posted On: 19 SEP 2020 6:36PM by PIB Thiruvananthpuram

" ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ മേൽപ്പറഞ്ഞ സ്കോളർഷിപ്പ് പദ്ധതികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) എന്ന ഓൺലൈൻ പോർട്ടൽ വഴി നടപ്പിലാക്കുന്നതിനാൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ സ്കോളർഷിപ്പ് വിതരണത്തെ ബാധിച്ചില്ല - മുഖ്താർ അബ്ബാസ് നഖ്വി

സ്കോളർഷിപ്പ് തുകയുടെ കൈമാറ്റം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി.) സംവിധാനത്തിലായതിനാൽ, നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലെത്തുന്നു.

ന്യൂനപക്ഷ കാര്യ മന്ത്രാലയം 2019-20 കാലയളവിൽ സ്കോളർഷിപ്പ് പദ്ധതികൾക്കായി ചെലവഴിച്ച തുകയും ഗുണഭോക്താക്കളുടെ എണ്ണവും ചുവടെ ചേർക്കുന്നു:

ഗുണഭോക്താക്കളുടെ എണ്ണം : 67,21,630

ചെലവഴിച്ച തുക (കോടിയിൽ) : 2204.44

2019-20 ലെ പ്രീ-മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ്-കം-മീൻസ് എന്നീ മൂന്ന് സ്കോളർഷിപ്പ് പദ്ധതികൾക്കും ബീഗം ഹസ്രത്ത് മഹൽ ദേശീയ സ്കോളർഷിപ്പ് പദ്ധതിക്കും വകയിരുത്തിയ സ്കോളർഷിപ്പ് തുകയുടെ വിതരണം 2020-21 ലും തുടരുന്നു.

ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ മേൽപ്പറഞ്ഞ സ്കോളർഷിപ്പ് പദ്ധതികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) എന്ന ഓൺലൈൻ പോർട്ടൽ വഴി നടപ്പിലാക്കുന്നതിനാലും സ്കോളർപ്പ് തുക ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിൽ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് .
നേരിട്ട് കൈമാറുന്നതിനാലും, രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ, സ്കോളർഷിപ്പ് തുകയുടെ കൈമാറ്റത്തെ ബാധിച്ചില്ല.

രാജ്യസഭയിൽ ഇന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 

******

 



(Release ID: 1656763) Visitor Counter : 120


Read this release in: English , Telugu