മന്ത്രിസഭ

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടി'ന് കീഴില്‍ ധനസഹായത്തിനുള്ള കേന്ദ്ര പദ്ധതിക്ക്  മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 JUL 2020 4:30PM by PIB Thiruvananthpuramകേന്ദ്രാവിഷ്‌കൃത പദ്ധതിയായ  അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന്  ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിളവെടുപ്പിന് ശേഷമുള്ള പരിപാലന അടിസ്ഥാന സൗകര്യത്തിനും സമൂഹകൃഷി ആസ്തികള്‍ക്കുമുള്ള ലാഭകരമായ പദ്ധതികളിലുള്ള നിക്ഷേപങ്ങള്‍ക്കായി പലിശയിളവും സാമ്പത്തിക പിന്‍തുണയും വഴിയുള്ള ഇടക്കാല-ദീര്‍ഘകാല ധനസഹായ വായ്പാ സൗകര്യം ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
ഈ പദ്ധതിക്ക് കിഴില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍ (പി.എ.സി.എസ്.), മാര്‍ക്കറ്റിംഗ് സഹകരണ  സൊസൈറ്റികള്‍, കര്‍ഷക വിള സംഘടനകള്‍ (എഫ്.പി.ഒകള്‍), സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി) കര്‍ഷകര്‍, സംയുക്ത ലയബിലിറ്റി ഗ്രൂപ്പുകള്‍ (ജെ.എല്‍.ജി), വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, മൊത്തത്തിലുള്ള അടിസ്ഥാനസൗകര്യ ദാതാക്കള്‍, കേന്ദ്ര/സംസ്ഥാന ഏജന്‍സികള്‍ അല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ എന്നിവയ്ക്ക് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ പദ്ധതിക്ക് കീഴില്‍ ഒരു ലക്ഷം കോടി രൂപയുടെ വരെ വായ്പകള്‍ ലഭ്യമാക്കും.
ഈ വര്‍ഷം 10,000 കോടി രൂപയില്‍ തുടങ്ങി അടുത്ത ഓരോ സാമ്പത്തിക വര്‍ഷവും 30,000 കോടി രൂപ വീതം നാലു വര്‍ഷം കൊണ്ടായിരിക്കും വായ്പകള്‍ വിതരണം ചെയ്യുന്നത്.
ഈ ധനസഹായ സൗകര്യത്തിന് കീഴില്‍ വരുന്ന എല്ലാ വായ്പകള്‍ക്കും പ്രതിവര്‍ഷം 3% വീതം 2 കോടി രൂപയുടെ പരിധിവരെയുള്ള പലിശയിളവ് ഉണ്ടായിരിക്കും. ഈ പലിശയിളവു പരമാവധി ഏഴുവര്‍ഷം ലഭിക്കും. 
ഇന്ത്യാ ഗവണ്‍മെന്റിന്റെ മൊത്തം ബജറ്ററി സഹായമായി ഇതിന് നല്‍കുന്നത് 10,736 കോടി രൂപയായിരിക്കും.
ഈ ധനസൗകര്യത്തിന്റെ കീഴില്‍ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി ഏറ്റവും കുറഞ്ഞത് ആറുമാസം മുതല്‍ പരമാവധി 2 വര്‍ഷം വരെ വ്യത്യസ്തമായ രീതിയിലായിരിക്കും.
കൃഷിക്കും കൃഷി സംസ്‌ക്കരണാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്കും ഔപചാരിക വായ്പ സൗകര്യം ലഭ്യമാക്കുന്ന ഈ പദ്ധതിലൂടെ ഗ്രാമീണമേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Release ID: 1637423) Visitor Counter : 326