വിദ്യാഭ്യാസ മന്ത്രാലയം

11, 12 ക്ലാസുകളിലേക്കുള്ള ബദല്‍ അക്കാദിക് കലണ്ടര്‍ കേന്ദ്ര മന്ത്രി ശ്രീരമേശ് പൊഖ്രിയാല്‍ നിഷാങ്ക് പ്രകാശനം ചെയ്തു

Posted On: 03 JUN 2020 1:45PM by PIB Thiruvananthpuram

 

ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള(ക്ലാസ്  11, 12) ബദല്‍ അക്കാദിക് കലണ്ടര്‍ ന്യൂഡല്‍ഹിയില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ നിഷാങ്ക് ഇന്ന് പ്രകാശനം ചെയ്തു. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ എന്‍.സി. ഈ.ആര്‍.ടിയാണ് കലണ്ടര്‍ തയാറാക്കിയത്.

അധ്യാപകര്‍ക്ക് രസകരമായ രീതിയില്‍ പഠിപ്പിക്കുന്നതിനുള്ള വ്യത്യസ്ത സാങ്കേതിക ഉപകരണങ്ങളും സാമൂഹ്യമാധ്യമസങ്കേതങ്ങളും ഉപയോഗിക്കുന്നതിന് കലണ്ടറിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സഹായകമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും വീടുകളിലിരുന്ന് ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും ക്ലാസുകളെ കുറിച്ച്  എസ്എംഎസ്, വോയ്‌സ്‌ കാൾ എന്നിവ വഴി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഈ കലണ്ടര്‍ അധ്യാപകരെ സഹായിക്കും. 
ഭിന്ന ശേഷിക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളുടെയും ആവശ്യങ്ങള്‍ക്ക് ഈ കലണ്ടര്‍ പര്യാപ്തമാണ്. ശബ്ദലേഖനങ്ങള്‍, റേഡിയോ പ്രോഗ്രാമുകള്‍, ദൃശ്യപരിപാടികള്‍ എന്നിവയിലേക്കുള്ള ലിങ്കും ഉള്‍പ്പെടുത്തും.

സിലബസില്‍ നിന്നുള്ളതോ പാഠപുസ്തകങ്ങളില്‍ നിന്നുള്ളതോ ആയ ആശയങ്ങളോ അധ്യായങ്ങളോ ഉപയോഗപ്പെടുത്തി വെല്ലുവിളി നിറഞ്ഞതും രസകരവുമായതും ആഴ്ച തിരിച്ചുള്ളതുമായ പഠനപ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്. പാഠപുസ്തകങ്ങള്‍ക്ക് ഉപരിയായി പഠനാനുഭവങ്ങള്‍ ചിത്രീകരിക്കാനും കുട്ടികളുടെ പഠനപുരോഗതി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിലയിരുത്താനും കഴിയുന്നു എന്നതും ഈ കലണ്ടറിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

കലാ വിദ്യാഭ്യാസം, ശാരീരിക വ്യായാമങ്ങള്‍, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഇ-പാഠശാല, എന്‍.ആര്‍.ഒ.ഇ.ആര്‍, ദിക്ഷ തുടങ്ങിയവയിലെ പാഠഭാഗങ്ങള്‍ ലഭിക്കുന്നതിനുള്ള ലിങ്കും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇംഗ്ലീഷ് കലണ്ടര്‍ ലഭിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം

Click here for Alternative Academic calendar for Higher Secondary English

ഹിന്ദി കലണ്ടര്‍ ലഭിക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണം 

Click here for Alternative Academic calendar for Higher Secondary Hindi

 

 

***



(Release ID: 1629027) Visitor Counter : 263