വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ബെര്‍ലിനാലെ-2020ലെ ഇന്ത്യന്‍ പ്രതിനിധി സംഘംജറുസലേം അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി സഹകരണത്തിനായി ചര്‍ച്ച നടത്തി

प्रविष्टि तिथि: 22 FEB 2020 10:09AM by PIB Thiruvananthpuram

 

ബെര്‍ലിനാലെ-2020ന്റെ രണ്ടാംദിവസം ഇന്ത്യന്‍ പ്രതിനിധസംഘം ആഗോള ചലച്ചിത്ര വ്യവസായത്തിലെ നിരവധി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അവര്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും 51-ഐ.എഫ്.എഫ്.ഐയില്‍ പങ്കെടുക്കുന്നതിനുമുള്ള താല്‍പര്യം പ്രകടിപ്പിച്ചു.


ഇന്ത്യന്‍ പ്രതിനിധി സംഘം ഇസ്രായേലിന്റെ സാംസ്‌ക്കാരിക കായികമന്ത്രിയും ഇസ്രായേലി പവലിയന്റെ ഓപ്പറേഷന്‍സ് ഹെഡും (ഇസ്രായേല്‍ ഫിലിംഫണ്ട്) ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടറുമായ മിസ്റ്റര്‍ ലിയോര്‍ സാസണുമായി കുടിക്കാഴ്ച നടത്തി. ഇന്ത്യയിലെ സാദ്ധ്യതകള്‍ ചൂഷണം ചെയ്യുന്നതിനും ഐ.എഫ്.എഫ്.ഐ-2020 മായി ഭാവി സഹകരണത്തിനുമുള്ള താല്‍പര്യം മിസ്റ്റര്‍ സാസണ്‍ പ്രകടിപ്പിച്ചു. ഇസ്രായേലിലെ ജറുസലേം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യയെ ശ്രദ്ധാ രാജ്യമായി ഉയര്‍ത്തികാട്ടുന്നതിനുള്ള സാദ്ധ്യതയും ഐ.എഫ്.എഫ്.ഐ2020ല്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി.


ഇന്ത്യന്‍ പ്രതിനിധി സംഘം ദക്ഷിണാഫ്രിക്കയിലെ ദേശീയ ഫിലിം ആന്റ് വിഡിയോ ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ മിസിസ് മാഖോഷാനാ ഖാനയിലിയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായി അനിഷേന്‍, ഗെയിമിംഗ്, വി.ആര്‍/എ.ആര്‍ വിഭാഗങ്ങളും ഐ.എഫ്.എഫ്.ഐയുമായു സഹകരിക്കാനുള്ള താല്‍പര്യം ഖാനായില്‍ പ്രകടിപ്പിച്ചു. ഡിജിറ്റല്‍ ആന്റ് ഗെയിംമിംഗ് മേഖലയില്‍ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിന് വേണ്ട തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന് (എന്‍.എഫ്.ഡി.സി , ഇന്ത്യ) എന്‍.എഫ്.വി.എഫുമായി സഹ-നിര്‍മ്മാണ ഉടമ്പടിയുണ്ട്.


ന്ത്യന്‍ പ്രതിനിധി സംഘം മിസിസ് വെന്‍ഡി ബെര്‍ണാഡ്, റൈറ്റ് സ്റ്റഫ്, ക്ലാസ് ഡാനിയേല്‍സണ്‍, സി.ഇ.ഒ, എം.ഡി.എം ഓണ്‍ലൈന്‍ (ജര്‍മ്മന്‍ ചലച്ചിത്ര വികസന ബോര്‍ഡ് ആന്റ് ഫിലിം ഫണ്ട്); ഉസ്‌ബെസ്‌ക്കിസ്ഥാന്‍ ദേശീയ ചലച്ചിത്ര കമ്മിഷണര്‍ മിസിസ് മുഖലിസാ അസിസോവാ, സണ്‍ഡാന്‍സ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ മാനേജര്‍ മിസ്റ്റര്‍ മാത്യു താക്താ, ലഞ്ച്‌ബോക്‌സ് ചലച്ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് മിസ്റ്റര്‍ മാക് ബ്രാഷെറ്റ്, സപെയിനില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുമായും പ്രതിനിധി സംഘം ചര്‍ച്ച നടത്തി.

 

****


(रिलीज़ आईडी: 1604052) आगंतुक पटल : 106
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Punjabi , Gujarati