ധനകാര്യ മന്ത്രാലയം

നേരിട്ടുള്ള നികുതി മേഖലയിലെ വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍  വിവാദ് സേ വിശ്വാസ് പദ്ധതി

Posted On: 01 FEB 2020 2:40PM by PIB Thiruvananthpuram

നേരിട്ടുള്ള നികുതി മേഖലയിലെ വ്യവഹാരങ്ങള്‍ കുറയ്ക്കാന്‍ 
വിവാദ് സേ വിശ്വാസ് പദ്ധതി, 2020 ജൂണ്‍ 30 വരെ പദ്ധതി തുടരും
തര്‍ക്കപരിഹാരത്തിന് കൂടുതല്‍ സുതാര്യത നല്‍കാന്‍ 
മനുഷ്യ ഇടപെടല്‍ ആവശ്യമില്ലാത്ത സംവിധാനം
ആധാറിന്റെ അടിസ്ഥാനത്തില്‍, വിശദമായ അപേക്ഷയുടെ 
ആവശ്യമില്ലാതെ പാന്‍ അനുവദിക്കും


നേരിട്ടുള്ള നികുതി മേഖലയിലെ വ്യവഹാരങ്ങള്‍ കുറയ്ക്കാനായി വിവാദ് സേ വിശ്വാസ് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും തലത്തിലുള്ള കേസുകളില്‍ അപ്പീല്‍ കാത്തിരിക്കുന്ന ഏതൊരു നികുതി ദായകനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. തര്‍ക്കമുള്ള നികുതിത്തുക മാത്രം 2020 മാര്‍ച്ച് 31 ന് മുമ്പ് അടച്ച് പലിശ, മറ്റു പിഴകള്‍ എന്നിവയില്‍ നിന്നൊഴിവാകാം. മാര്‍ച്ച് 31 നു ശേഷം ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ക്ക് അധികമായി ഒരു തുക കൂടി നല്‍കേണ്ടി വരും. ഈ പദ്ധതി 2020 ജൂണ്‍ 30 വരെ തുടരും.
വിവിധ അപ്പലേറ്റ് ഫോറങ്ങള്‍, ഇന്‍കം ടാക്‌സ് അപ്പല്ലേറ്റ് ട്രൈബ്യൂണലുകള്‍, ഹൈ കോടതികള്‍, സുപ്രീം കോടതി എന്നിവിടങ്ങളിലായി നേരിട്ടുള്ള നികുതി സംബന്ധിച്ച 4,83000 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. 
നികുതി കണക്കുകൂട്ടുന്നതില്‍ കൂടുതല്‍ സുതാര്യത, കാര്യക്ഷമത എന്നിവ ഉറപ്പു വരുത്തുന്നതിന് മനുഷ്യ ഇടപെടലില്ലാത്ത സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു.
 വിശദമായ അപേക്ഷാ ഫോറത്തിന്റെ ആവശ്യമില്ലാതെ ആധാറിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചയുടന്‍ പാന്‍ നമ്പര്‍ ലഭ്യമാക്കുന്ന സംവിധാനത്തിന് ഉടന്‍ തുടക്കമിടുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. 
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിന് ടാക്‌സ്‌പേയേര്‍സ് ചാര്‍ട്ടര്‍ സ്വീകരിക്കുന്നതിന് ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും.
GK  MRD



(Release ID: 1601550) Visitor Counter : 100