ധനകാര്യ മന്ത്രാലയം
2019-2020 രണ്ടാം പകുതിയില്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കും
2020-21ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.0-6.5% നിരക്കില്‍
വളരുമെന്ന് പ്രതീക്ഷ ; പരിഷ്‌ക്കാരങ്ങള്‍ വേഗത്തിലാക്കാന്‍
സര്‍വ്വേ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു
2019 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കേന്ദ്രത്തിന്റെ ജി.എസ്.ടി വരവില്‍ 4.1% വളര്‍ച്ച
ഔപചാരികതൊഴില്‍ വിഹിതം 2011-12ലെ 17.9 ശതമാനത്തില്‍ നിന്നും 2017-18ല്‍ 22.8 ശതമാനമായി വര്‍ദ്ധിച്ചു,
ക്രൂഡ് ഓയില്‍വില കുറഞ്ഞത് കറന്റ് അക്കൗണ്ട്
കമ്മി കുറച്ചു ;
വിലക്കയറ്റം 2019 ഏപ്രിലിലെ 3.2% ല്‍ നിന്നും 2019
ഡിസംബറില്‍ 2.6% ആയി കുറഞ്ഞു
2019-20 ആദ്യ പകുതിയില്‍ കാര്‍ഷിക വളര്‍ച്ചയില്‍ പുനരുജ്ജീവനം
Posted On:
31 JAN 2020 1:25PM by PIB Thiruvananthpuram
മുന്‍കൂര്‍ അനുമാനങ്ങള്‍ പ്രകാരം 2019-20 ലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജി.ഡി.പി) വളര്‍ച്ച 5% മായിരിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നു. 2019-20 ന്റെ രണ്ടാംപാദത്തില്‍ ഇത് ചെറിയ പുരോഗതി പ്രകടിപ്പിക്കുന്നുണ്ട്. വളര്‍ച്ചാ നിരക്കിലെ കുറവ് ജി.ഡി.പി വളര്‍ച്ചയിലെ മന്ദഗതിയിലുള്ള നിരക്കില്‍ നിന്ന് മനസ്സിലാക്കാമെന്ന് ഇന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
2019-20 ലെ രണ്ടാം പകുതിയിലെ വളര്‍ച്ച പത്ത് ഗുണപരമായ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് സര്‍വ്വേ വിശദീകരിക്കുന്നു. ഈ വര്‍ഷം ആദ്യമായി നിഫ്റ്റി ഉയര്‍ന്നു, ദ്വീതീയ വിപണിയില്‍ ഉണര്‍വുണ്ടായി, ഉയര്‍ന്ന നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക്, ഗ്രാമീണമേഖലയിലെ ഉപഭോഗത്തിലെ ഗുണപരമായ മനോഭാവം, വ്യവസായിക പ്രവര്‍ത്തനങ്ങളുടെ കുതിപ്പ്, ഉല്‍പ്പാദനത്തിലെ സ്ഥായിയായ മെച്ചപ്പെടല്‍, വ്യാപാരചരക്കുകളുടെ കയറ്റുമതിയിലെ വളര്‍ച്ച, ഉയര്‍ന്ന വിദേശനാണ്യശേഖരം ഒരുക്കിയെടുക്കല്‍, ജി.എസ്.ടി വരുമാനത്തിലെ ഗുണപരമായ വളര്‍ച്ച എന്നിവയാണത്.
മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 2020-21 ല്‍ 6-6.5% ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. ഗവണ്‍മെന്റിനുള്ള കരുത്തുറ്റ ജനവിധി, 2020-21 ല്‍ സമ്പദ്ഘടനയെ ശക്തമായി തിരിച്ചുകൊണ്ടുവരുന്നതിനായി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കണമെന്ന് സാമ്പത്തിക സര്‍വ്വേ ആവശ്യപ്പെടുന്നു.
2019 ആഗോള സമ്പദ്ഘടനയ്ക്ക് തന്നെ വലിയ പ്രയാസമുള്ള കാലമായിരുന്നതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 2009 ലെ ആഗോള സാമ്പത്തികപ്രതിസന്ധിക്ക് ശേഷം ലോകത്തിലെ സാമ്പത്തികവളര്‍ച്ച അതിന്റെ ഏറ്റവും മന്ദഗതിയിലായ 2.9% നിരക്കിലായിരുന്നു. 2018 ല്‍ ഇത് 3.6%വും 2017ല്‍ 3.8%വും ആയിരുന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുമ്പോഴും, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളും അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യങ്ങളും ഇപ്പോഴും വര്‍ദ്ധിക്കുകയാണ്. ഇതിനിടയില്‍ ആഗോള ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും ആവശ്യകതയ്ക്കും വളരെ ദുര്‍ബലമായ ഒരു പരിസ്ഥിതിയാണുള്ളത്. ഇന്ത്യന്‍ സമ്പദ്ഘടനയും 2019-20 ന്റെ ആദ്യപകുതിയില്‍ 4.8% ന്റെ ജി.ഡി.പി വളര്‍ച്ചയോടെ മന്ദഗതിയിലായിരുന്നു. 2018-19 ന്റെ രണ്ടാം പകുതിയിലും 2019-20 ന്റെ ആദ്യപകുതിയിലും ഉപഭോഗത്തിലുണ്ടായ മന്ദഗതിയിലൂടെ യഥാര്‍ത്ഥ നിക്ഷേപത്തില്‍ കുറവുണ്ടായി.
ഗവണ്‍മെന്റിന്റെ ഉപഭോഗത്തിലെ സവിശേഷമായ വളര്‍ച്ചയിലൂടെ 2019-20 ന്റെ രണ്ടാം പകുതിയില്‍ യഥാര്‍ത്ഥ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം കറന്റ് അക്കൗണ്ട് കമ്മിയിലെ വിടവ് കുറച്ചതിലൂടെ 2019-20 ലെ ആദ്യപകുതിയില്‍ വിദേശ മേഖലയ്ക്ക് കൂടുതല്‍ സ്ഥിരത ലഭിച്ചു. 2018-19 ല്‍ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പിയുടെ 2.1% ആയിരുന്നത് 2019-20ല്‍ 1.5% ആയി മാറി. ക്രൂഡ് വിലയിലുണ്ടായ കുറവ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് സഹായകമായി. ഒപ്പം ആകര്‍ഷകമായ നേരിട്ടുള്ള വിദേശനിക്ഷേപം, വിദേശ നാണ്യ ശേഖരത്തിലെ വര്‍ദ്ധന എന്നിവയും ഇതിന് വഴിയൊരുക്കി.
കാര്‍ഷിക വളര്‍ച്ച ദുര്‍ബലമായിരുന്നെങ്കിലും 2018-19 ന്റെ രണ്ടാം പകുതിയെ അപേക്ഷിച്ച് 2019-20 ന്റെ ആദ്യപകുതിയില്‍ ചെറിയ ഉയര്‍ച്ച കാട്ടി. പണപ്പെരുപ്പം 2019-20 ലെ ആദ്യപകുതിയില്‍ 3.3% ആയിരുന്നത് 2019 ഡിസംബറില്‍ 7.4% ആയി മാറി. ഭക്ഷ്യവിലയിലുണ്ടായ താല്‍ക്കാലികമായ വര്‍ദ്ധനയാണിതിന് കാരണം. വര്‍ഷാവസാനത്തോടെ ഇത് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളും കാണിക്കുന്നുണ്ട്.
ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ 110 അടിസ്ഥാന പോയിന്റ് കുറവു വരുത്തിക്കൊണ്ട് ധനനയം സുഗമമാക്കി. സമ്പദ്ഘടനയെ സമ്മര്‍ദ്ദത്തിലാക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ മനസ്സിലാക്കികൊണ്ട് ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്പ്റ്റന്‍സി കോഡിന്റെ അടിസ്ഥാനത്തിലുള്ള പാപ്പരത്വ നിയമ നടപടികള്‍ വേഗത്തിലാക്കി. വായ്പകള്‍ ലളിതമാക്കി- പ്രത്യേകിച്ച് സമ്മര്‍ദ്ദം നേരിടുന്ന റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപന മേഖലയ്ക്കും. അതേസമയം പ്രത്യേകിച്ചും ദേശീയ അടിസ്ഥാനസൗകര്യ മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക സ്ഥിരതയുടെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച പരിശോധിച്ചാല്‍ (പ്രതിവര്‍ഷം 7.5% ശരാശരി വളര്‍ച്ച) 2024-25 ല്‍ 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള തിരിച്ചുവരവിന് സമ്പദ്ഘടന തയ്യാറെടുക്കുകയാണ്. മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപവും മൊത്തം വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപവും 2019-20 ന്റെ ആദ്യ എട്ടുമാസത്തില്‍ യഥാക്രമം 24.4 ബില്യണ്‍ യു.എസ്. ഡോളര്‍, 12.6 ബില്യണ്‍ യു.എസ്. ഡോളര്‍ എന്ന നിലയില്‍ നില്‍ക്കുകയാണ്. 2018-19 ലെ ഇതേ സമയത്ത് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ആണിത്.
2019-20 ലെ ആദ്യ പകുതിയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപെരുപ്പം 3.3% ആയാണ് കണക്കാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാംപകുതിയെക്കാള്‍ ചെറിയതോതില്‍ കൂടുതല്‍. വിതരണഭാഗത്തുള്ള ഘടകങ്ങള്‍ മൂലം 2019 ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക 7.35% ആയി ഉയര്‍ന്നു. രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായ കാലംതെറ്റിയുള്ള മഴയും പ്രളയ സമാനമായ അവസ്ഥയും കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിക്കുകയും ഇത് ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനയുണ്ടാക്കുകയും ചെയ്തു. മറുവശത്ത് മൊത്ത വില സൂചിക പണപ്പെരുപ്പം 2019 ഏപ്രിലിലെ 3.2%ല്‍ നിന്നും 2019 ഡിസംബറില്‍ 2.6 % ആയി താഴ്ന്നു.
ഏറ്റവും പുതിയതായി ലഭ്യമായ തൊഴില്‍ കണക്കുകളനുസരിച്ച് ഔപചാരിക തൊഴിലിന്റെ വിഹിതത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സ്ഥിര വേതനം / ശമ്പളം എന്നിവയില്‍ 2011-12 ലെ 17.9% 2017-18ല്‍ 22.8% ആയി വര്‍ദ്ധിച്ചു. സ്ഥിരവേതനം/ശമ്പളം എന്നിവരുടെ വിഭാഗത്തില്‍ 5% പോയിന്റ് വര്‍ദ്ധനയുണ്ടായപ്പോള്‍ ദിവസകൂലി ജോലിക്കാരുടെ വിഭാഗത്തില്‍ 5% പോയിന്റിന്റെ കുറവുണ്ടായി. ഇത് സമ്പദ്ഘടനയിലെ ഔപചാരികവല്‍ക്കരണം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി ഈ കാലയളവില്‍ ഏകദേശം 2.62 കോടി പുതിയ തൊഴിലുകളുടെ ഒരു കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്, ഗ്രാമീണമേഖലകളില്‍ സാധാരണ വിഭാഗത്തില്‍ 1.21 കോടിയുടെയും നഗരമേഖലകളില്‍ 1.39 കോടിയുടെയും.
2019-20ല്‍ കേന്ദ്രത്തിന്റെ ധനകമ്മി 7.04 ലക്ഷം കോടി (ജി.ഡി.പിയുടെ 3.3%) ആയിരിക്കുമെന്നാണ് ബജറ്റില്‍ സൂചിപ്പിച്ചിരുന്നത്. 2019-18 ല്‍ ഇത് 6.49 ലക്ഷം (ജി.ഡി.പിയുടെ 3.4%) ആയിരുന്നു. പകരം പരോക്ഷ നികുതിയിലെ ഏറ്റവും വലിയ വിഭാഗമായ ജി.എസ്.ടി പിരിവില്‍ 2019 ഏപ്രില്‍-നവംബറില്‍ 4.1% വര്‍ദ്ധനയുണ്ടായി. എന്നാല്‍ കേന്ദ്രത്തിന്റെ സഞ്ചിത ജി.എസ്.ടി പിരിവിലെ വര്‍ദ്ധന 2019 ഒക്‌ടോബറില്‍ ആരംഭിക്കുകയും അതിന്റെ ചലനാത്മകത 2019 നവംബറിലും ഡിസംബറിലും നിലനിര്‍ത്തുകയും ചെയ്തു.
2018-19 ന്റെ ആദ്യപകുതിയില്‍ ഉയര്‍ന്നുതുടങ്ങിയ ബാങ്ക് വായ്പകള്‍ 2018-19 ന്റെ രണ്ടാംപകുതിയിലും 2019-20ന്റെ ആദ്യപകുതിയിലും താഴോട്ടു പോയി. ഭക്ഷ്യേതര വായ്പയുടെ എല്ലാ പ്രധാനപ്പെട്ട ഘടങ്ങളിലും ഇത് കണ്ടിരുന്നു. അതേസമയം വ്യക്തിഗത വായ്പ സ്ഥായിയായും അതിവേഗവും വളര്‍ന്നു. സേവനമേഖലയിലെ വായ്പകളുടെ വളര്‍ച്ചയിലാണ് ഇടിവുണ്ടായത്. അടുത്ത മാസങ്ങളില്‍ വ്യവസായങ്ങളുടെ വായ്പാ വളര്‍ച്ചയിലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലും ഒപ്പം വന്‍ വ്യവസായങ്ങളിലും സവിശേഷമായ കുറവിന് സാക്ഷ്യം വഹിച്ചു. വായ്പയുടെ ഉയര്‍ന്ന നിരക്കില്‍ കാര്‍ഷിക അനുബന്ധമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടമുണ്ടായി.
സേവന, കയറ്റുമതി മേഖലയിലെ വളര്‍ച്ച കുറഞ്ഞെങ്കിലും 2019-20ല്‍ സേവന അക്കൗണ്ടുകളിലെ വ്യാപാര മിച്ചം ഗുണപരമായ നിലയില്‍ തന്നെയായിരുന്നു. സേവനമേഖലയിലെ വ്യാപാര മികച്ചം 2018-19 ലെ 38.9 ബില്യണ്‍ യു.എസ്. ഡോളറായിരുന്നത് 2019-20ലെ ആദ്യപകുതിയില്‍ 40.5 ബില്യണ്‍ യു.എസ്.ഡോളറാകുമെന്നാണ് കണക്കാക്കുന്നത്.
കറന്റ് അക്കൗണ്ട് കമ്മിയിലെ കുറവ് രാജ്യത്തിന്റെ പുറംവായ്പകളുടെ കുറവും ആഭ്യന്തര സാമ്പത്തിക നയം വിദേശ സ്വാധീനമില്ലാതെ കൂടുതല്‍ സ്വതന്ത്രമാക്കാന്‍ കഴിയുമെന്നതുമാണ് പ്രതിഫലിപ്പിക്കുന്നത്. 2018-19ല്‍ 201% ആയിരുന്ന കറന്റ് അക്കൗണ്ട് കമ്മി 2019-20ന്റെ ആദ്യപകുതിയില്‍ 1.5% ആയി മെച്ചപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ വ്യാപാരക്കമ്മിയില്‍ സവിശേഷമായ കുറവുണ്ടാകുകയും ചെയ്തു. 2019-20 ന്റെ ആദ്യ എട്ടുമാസത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 2018-19 ലെ സമാനമായ കാലഘട്ടത്തില്‍ ലഭിച്ചതിനെക്കാള്‍ വലുതാണ്. ആകെ നേരിട്ടുള്ള വിദേശ നിക്ഷേപം 2019-20 ന്റെ ആദ്യപകുതിയില്‍ 2018-19 ന്റെ ആദ്യപകുതിയില്‍ 7.9 ബില്യണ്‍ യു.എസ്. ഡോളര്‍ ആയിരുന്നത് 2019-20 ആദ്യ പാദത്തില്‍ 7.3 ബില്യണ്‍ യു.എസ്. ഡോളര്‍ എന്ന നിലയില്‍ കരുത്തുറ്റ സ്ഥിതിയിലായിരുന്നു.
കുടുംബങ്ങളുടെ സ്ഥിരനിക്ഷേപം 14.3%ല്‍ നിന്നും 10.5% ആയി താഴ്ന്നത് 2009-14 മുതല്‍ 2014-19 വരെയുള്ള മൊത്തം സ്ഥിരം നിക്ഷേപത്തിന്റെ മിക്കവാറും കുറവ് വിശദീകരിക്കുന്നുണ്ട്. പൊതുമേഖലയിലെ സ്ഥിരം നിക്ഷേപം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 7.2% ആയിരുന്നത് 7.1% ആയി നേരിയ തോതില്‍ കുറഞ്ഞു. എന്നാല്‍ 2011-12 മുതല്‍ 2017-18 വരെ സ്വകാര്യ കോര്‍പ്പറേറ്റ് നിക്ഷേപത്തില്‍ ഏകദേശം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 11.5% ന്റെ സ്തംഭനാവസ്ഥ വളര്‍ച്ചയുടെ മന്ദഗതിയിലായതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്, പ്രത്യേകിച്ചും സമീപകാലത്ത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും കുറവുണ്ടായത്.
RS/MRD
(Release ID: 1601418)
Visitor Counter : 182