ധനകാര്യ മന്ത്രാലയം

2.62 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിച്ചതായി  സാമ്പത്തിക സര്‍വ്വേ

Posted On: 31 JAN 2020 1:15PM by PIB Thiruvananthpuram

2011-12 നും 2017- 2018 നും ഇടയ്ക്കുള്ള കാലയളവില്‍ സ്ഥിരം ജോലി/ ശമ്പളമുള്ള 2.62 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. 2011- 12 ല്‍ സ്ഥിരം  കൂലി/ശമ്പളം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം 18 ശതമാനം ആയിരുന്നത് 2017-18 ല്‍ 23% ആയി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ 1.21 കോടിയും  നഗര മേഖലയില്‍ 1.39 കോടിയും തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. സ്ഥിര വരുമാനം ലഭിക്കുന്ന വനിതകളുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ദ്ധനയുണ്ടായി. 0.71 കോടി പുതിയ തൊഴിലുകളാണ് വനിതകള്‍ക്കായി സൃഷ്ടിച്ചത്.


കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന പദ്ധതിയായ സ്‌കില്‍ ഇന്ത്യ മിഷനു കീഴിലുള്ള പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴില്‍ 2019 നവംബര്‍ 11 വരെയുള്ള കണക്കനുസരിച്ച് 69.03 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. വനിതകളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനായി വനിതാ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, നാഷണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, റീജ്യണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ വഴി പരിശീലനം നല്‍കുന്നുണ്ട്. സമ്പദ് വ്യവസ്ഥയില്‍ വനിതകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ശമ്പളത്തോടു കൂടിയ മാതൃത്വ അവധി നേരത്തെ 12 ആഴ്ച ആയിരുന്നത് 26 ആഴ്ചയാക്കി വര്‍ദ്ധിപ്പിച്ചതടക്കമുള്ള പുരോഗമനപരമായ നടപടികള്‍ സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
AM   MRD



(Release ID: 1601414) Visitor Counter : 100


Read this release in: Marathi , English , Hindi , Gujarati