ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളത്തില്‍ നൊവല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു

Posted On: 30 JAN 2020 1:33PM by PIB Thiruvananthpuram

 

കേരളത്തില്‍ നൊവല്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗിയെ ആശുപത്രിയില്‍ പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

രോഗിയുടെ നില തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

AM/MRD(Release ID: 1601113) Visitor Counter : 310


Read this release in: English , Urdu , Marathi , Hindi