വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രാലയം

എന്‍. ഇ. സി യുടെ വിഹിതത്തില്‍ നിന്ന് 30% പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകളിലെ വികസനത്തിനായി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 29 JAN 2020 2:00PM by PIB Thiruvananthpuram

താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 
1) വടക്കുകിഴക്കന്‍ മേഖലകളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മേഖലകള്‍, അവഗണിക്കപ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങള്‍, ഉയര്‍ന്നുവരുന്ന മുന്‍ഗണനാ മേഖലകള്‍ എന്നിവയുടെ വികസനം ലക്ഷ്യമാക്കുന്ന വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ (എന്‍.ഇ.സി)യുടെ നിലവിലെ പദ്ധതിക്ക് കീഴില്‍ ആവിഷ്‌ക്കരിക്കുന്ന പുതിയ പദ്ധതികള്‍ക്കായി വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ വിഹിതത്തിലെ 30% നീക്കിവയ്ക്കും. ബാക്കിയുള്ള വിഹിതം നിലവിലെ രണ്ടു ഘടകങ്ങള്‍ക്കായി (സംസ്ഥാന ഘടകം - 60 %, കേന്ദ്ര ഘടകം 40%) വിഭജിക്കും.
2) ലളിതമായ വിലയിരുത്തലിനും അംഗീകരിക്കല്‍ സംവിധാനത്തിനുമായി വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍      പുനരവലോകനം ചെയ്തു.
3) സംസ്ഥാന ഘടകത്തില്‍ 25% വരെയുള്ള ഓരോ സംസ്ഥാനത്തിന്റെയും മാനദണ്ഡവിഹിതം വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ അധികാരപത്രത്തില്‍ വരാത്തതും എന്നാല്‍ പ്രാദേശികതലത്തില്‍ പ്രാധാന്യമുള്ളതാണെന്നുമുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുവദിക്കാം.
വടക്കു കിഴക്കന്‍ കൗണ്‍സിലിന്റെ പദ്ധതിയുടെ കീഴിലെ നിലവിലുള്ള പദ്ധതികളുടെ സാമൂഹിക -സാമ്പത്തിക ഗുണഫലങ്ങള്‍       വടക്കുകിഴക്കന്‍ മേഖലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും ദുര്‍ബലമായതുമായ, പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കുകൂടി നേടിയെടുക്കാനാകും. ഇത് വേഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും പദ്ധതികളുടെ വേഗത്തിലുള്ള നടത്തിപ്പിനും വഴിതെളിക്കും.
AJ/AM   MRD


(Release ID: 1600997) Visitor Counter : 102