പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൂന്നാമത്ആഗോളഉരുളക്കിഴങ്ങ്‌കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 28 JAN 2020 4:00PM by PIB Thiruvananthpuram

    ഗുജറാത്തിലെഗാന്ധിനഗറില്‍ നടക്കുന്ന മൂന്നാമത്ആഗോളഉരുളക്കിഴങ്ങ്‌കോണ്‍ക്ലേവിനെ വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഇന്ന്അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടുആഗോളഉരുളക്കിഴങ്ങ്‌കോണ്‍ഫറന്‍സുകള്‍ 1999-ലും 2008-ലുമാണ് നടന്നത്.ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ഓഫ്അഗ്രികള്‍ച്ചറല്‍റിസര്‍ച്ച്,  ഷിംലയിലെഐ.സി.എ.ആര്‍-കേന്ദ്ര ഉരുളക്കിഴങ്ങ്ഗവേഷണകേന്ദ്രം, പെറുവിലെലിമയിലെഅന്താരാഷ്ട്ര ഉരുളക്കിഴങ്ങ്‌കേന്ദ്രം എന്നിവരുടെസഹായത്തോടെ ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍ (ഐ.പി.എ)ആണ്‌കോണ്‍ക്ലേവ്‌സംഘടിപ്പിക്കുന്നത്.


    ഭക്ഷ്യ-പോഷകാഹാരആവശ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാനമായവിഷയങ്ങള്‍അടുത്ത കുറച്ചുദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനായിലോകത്തിന്റെവിവിധ ഭാഗങ്ങളിലുള്ളശാസ്ത്രജ്ഞര്‍, ഉരുളക്കിഴങ്ങ്കര്‍ഷകര്‍, മറ്റ്ഗുണഭോക്താക്കള്‍ആഗോളഉരുളക്കിഴങ്ങ്‌കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.


    ഉരുളക്കിഴങ്ങ്‌കോണ്‍ഫറന്‍സ്, കാര്‍ഷിക പ്രദര്‍ശനം, ഉരുളക്കിഴങ്ങ് ഫീല്‍ഡ്ദിവസംഎന്നിവയെല്ലാംഒരേസമയത്ത്‌നടക്കുന്നുവെന്നതാണ്മൂന്നാമത്‌കോണ്‍ക്ലേവിന്റെ  പ്രത്യേകതയെന്ന്‌കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഫീല്‍ഡ്ദിവസം 6,000 കര്‍ഷകര്‍ ഫീല്‍ഡ്‌സന്ദര്‍ശനത്തിനായി പോകുന്നുവെന്നത്‌വളരെ പ്രശംസനീയമായ പ്രയത്നമാണെന്ന്അദ്ദേഹം പറഞ്ഞു.


    ഉരുളക്കിഴങ്ങ്ഉല്‍പ്പാദനത്തിലുംഉല്‍പ്പാദനക്ഷമതയിലുംരാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗുജറാത്തില്‍വച്ചുതന്നെ മൂന്നാമത്ഉരുളക്കിഴങ്ങ്‌കോണ്‍ക്ലേവ് നടക്കുന്നത്‌വളരെ ശ്രദ്ധേയമായ കാര്യമാണെന്ന്അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെഉരുളക്കിഴങ്ങ്കൃഷിയില്‍കഴിഞ്ഞ പതിനൊന്നുവര്‍ഷത്തിനുള്ളില്‍ഏകദേശം 20% വര്‍ദ്ധനയുണ്ടായപ്പോള്‍, ഗുജറാത്തില്‍ ആ കാലളവില്‍ഏകദേശം 170% വര്‍ദ്ധനയാണുണ്ടായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
    കൃഷിക്കായിസ്പ്രിംഗ്ളര്‍, തുള്ളി നന പോലുള്ള ആധുനികകാര്‍ഷികരീതികളിലേക്ക്‌സംസ്ഥാനത്തെ നയിച്ച നയപരമായ മുന്‍കൈകള്‍ക്കും തീരുമാനങ്ങള്‍ക്കുംഅതോടൊപ്പംമികച്ച ശീതീകരണസംഭരണസൗകര്യങ്ങള്‍ക്കും ഭക്ഷ്യസംസ്‌ക്കരണവ്യവസായങ്ങളുമായുള്ള ബന്ധിപ്പിക്കലിനുമാണ്ഇതിന് വലിയതോതില്‍ കടപ്പെട്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്ഗുജറാത്തിലാണ്ഏറ്റവും പ്രധാനപ്പെട്ട ഉരുളക്കിഴങ്ങ്‌സംസ്‌ക്കരണ കമ്പനികളുള്ളത്, അതുപോലെഏറ്റവുംകൂടുതല്‍ഉരുളക്കിഴങ്ങ്കയറ്റുമതിക്കാരുംഗുജറാത്ത്ആസ്ഥാനമായുള്ളവരാണ്. ഇതാണ്‌സംസ്ഥാനത്തെ രാജ്യത്തെ പ്രധാനപ്പെട്ട ഉരുളക്കിഴങ്ങ്ഹബ്ബായിഉയര്‍ത്തുന്നതിലേക്ക് നയിച്ചത്.


    കര്‍ഷകരുടെവരുമാനം 2022-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിനായിതന്റെഗവണ്‍മെന്റ്അതിവേഗത്തിലുള്ള നടപടികള്‍സ്വീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ പ്രയത്നത്തിന്റെയുംഗവണ്‍മെന്റിന്റെ നയങ്ങളുടെയുംസംയുക്തമായ പരിശ്രമ ഫലമായി പല ഭക്ഷ്യ ധാന്യങ്ങളുടെയുംമറ്റ് ഭക്ഷ്യവിഭാഗങ്ങളുടെയുംഉല്‍പ്പാദനത്തില്‍ലോകത്ത്ഇന്ന്ഇന്ത്യആദ്യത്തെ മൂന്നുസ്ഥാനങ്ങള്‍ക്കുള്ളിലാണെന്ന്അദ്ദേഹംകൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസംസ്‌ക്കരണവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ മേഖലയില്‍ 100% നേരിട്ടുള്ളവിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തത്, പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജനയിലൂടെ മൂല്യവര്‍ദ്ധനയ്ക്കും മൂല്യവര്‍ദ്ധിത ശൃംഖലവികസിപ്പിക്കുന്നതിനുംസഹായിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍അദ്ദേഹംഅക്കമിട്ട് നിരത്തി.


    ഈ മാസംആദ്യം 6 കോടികര്‍ഷകരുടെ ബാങ്ക്അക്കൗണ്ടുകളിലേക്ക് 12,000 കോടിരൂപ നേരിട്ട്‌കൈമാറ്റംചെയ്തുകൊണ്ട് പുതിയഒരുറെക്കാര്‍ഡുംസൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ളഇടത്തരക്കാരെയുംമറ്റ്തലങ്ങളേയുംകുറച്ചുകൊണ്ടുവരുന്നതാണ്തന്റെഗവണ്‍മെന്റിന്റെ മുന്‍ഗണയെന്നും അദ്ദേഹംസൂചിപ്പിച്ചു. കാര്‍ഷികസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായസ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ്ഊന്നല്‍ നല്‍കുന്നുഎന്നുംമികച്ചതുംകൃത്യതയാര്‍ന്നതുമായകൃഷിക്ക്ആവശ്യമായകര്‍ഷകരുടെവിവരങ്ങളുംകാര്‍ഷികസഞ്ചയങ്ങളും ഉപയോഗിക്കാന്‍ ഇതിലൂടെകഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
    ആധുനികജൈവസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഡ്രോണ്‍ സാങ്കേതികവിദ്യഎന്നിവയിലൂടെകാര്‍ഷികമേഖലയിലെവിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട്അഭ്യര്‍ത്ഥിച്ചു. ഒരാളുംതന്നെ വിശപ്പുള്ളവരും പോഷകാഹാരകുറവുള്ളവരുമായിഅവശേഷിക്കരുത്എന്ന്ഉറപ്പുവരുത്തുകയാണ്ശാസ്ത്ര സമൂഹത്തിന്റെയും നയരൂപീകരുടെയുംഏറ്റവുംവലിയഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി  പറഞ്ഞു.


പശ്ചാത്തലം :- 


ഉരുളക്കിഴങ്ങുമായി ബന്ധപ്പെട്ട മേഖലയിലെഎല്ലാഗുണഭോക്താക്കളേയുംഒരുവേദിയില്‍കൊണ്ടുവരാനുംഅതിലൂടെഎല്ലാ പ്രശ്നങ്ങളുംചര്‍ച്ചചെയ്യാനും ഈ മേഖലയില്‍പ്പെട്ട എല്ലാവരെയുംഉള്‍പ്പെടുത്തികൊണ്ട് ഭാവി പരിപാടിക്ക്‌രൂപം നല്‍കാനുംമൂന്നാമത്ആഗോളഉരുളക്കിഴങ്ങ്‌കോണ്‍ക്ലേവ്അവസരംലഭ്യമാക്കും. ഈ സവിശേഷ പരിപാടിയിലൂടെഉരുളക്കിഴങ്ങ്ഗവേഷണത്തിലെഅറിവുകളും നവീനാശങ്ങളും പങ്കുവയ്ക്കാന്‍ കഴിയും.1) ഉരുളക്കിഴങ്ങ്‌കോണ്‍ഫറന്‍സ് 2) കാര്‍ഷികപ്രദര്‍ശനം 2) പൊട്ടറ്റോ ഫീല്‍ഡ്ഡയറിഎന്നിങ്ങളെമൂന്ന് ഘടകങ്ങള്‍ ഈ വമ്പന്‍ പരിപാടിക്കുണ്ട്.
    ഇന്ന്മുതല്‍ ഈ മാസം 30 വരെമൂന്നുദിവസമാണ് പൊട്ടറ്റോകോണ്‍ഫറന്‍സ് നടക്കുന്നത്. ഇതിന് പത്തു പ്രമേയങ്ങളാണുള്ളത്. അതില്‍എട്ടെണ്ണം അടിസ്ഥാനപരവും പ്രായോഗികപരവുമായഗവേഷണത്തിലധിഷ്ഠിതമാണ്. മറ്റുരണ്ടു പ്രമേയങ്ങള്‍ഉരുളക്കിഴങ്ങ്‌വ്യാപാരം, മൂല്യവര്‍ദ്ധിത ശൃംഖല പരിപാലനവും നയപരമായ പ്രശ്നങ്ങളുംഎന്നിവയ്ക്ക്ഊന്നല്‍ നല്‍കും.
    ഉരുളക്കിഴങ്ങ്അധിഷ്ഠിതവ്യവസായങ്ങള്‍, വ്യാപാരം, സംസ്‌ക്കരണം, ഉരുളക്കിഴങ്ങ്‌വിത്ത്ഉല്‍പ്പാദനം, ബയോടെക്നോളജി, സാങ്കേതികവിദ്യാകൈമാറ്റത്തിലെ പൊതു-സ്വകാര്യ പങ്കാളിത്തം, കര്‍ഷകരുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനായിഇന്ന്മുതല്‍ 30 വരെകാര്‍ഷികപ്രദര്‍ശനം സംഘടിപ്പിക്കും.


    ഉരുളക്കിഴങ്ങ് ഫീല്‍ഡ്ദിവസം 2020 ജനുവരി 31 നാണ്‌സംഘടിപ്പിക്കുന്നത്. ഉരുളക്കിഴങ്ങ്‌മേഖലയിലെയന്ത്രവല്‍ക്കരണം, വിവിധതരത്തിലുള്ളഉരുളക്കിഴങ്ങുകള്‍, ആധുനികസാങ്കേതികവിദ്യഎന്നിവയിലുണ്ടായിട്ടുള്ള പുരോഗതികള്‍ പ്രദര്‍ശിപ്പിക്കും.
നടീല്‍വസ്തുക്കളുടെലഭ്യതക്കുറവ്, വിതരണശൃംഖലകളുടെ അപര്യാപ്ത, വിളവെടുപ്പിന് ശേഷമുള്ള നഷ്ടങ്ങള്‍, സംസ്‌ക്കരണംഉയര്‍ത്തുന്നതിന്റെആവശ്യകത, കയറ്റുമതിയും ഉപയോഗത്തിലെ വൈവിദ്ധ്യവല്‍ക്കരണവും, ആവശ്യമായ നയപരമായ പിന്തുണ, സര്‍ട്ടിഫൈ ചെയ്തവിത്തുകളുടെഉല്‍പ്പാദനവും ഉപയോഗവും, ദീര്‍ഘദൂരത്തേയ്ക്ക്‌കൊണ്ടുപോകല്‍, കയറ്റുമതിപ്രോത്സാഹനം എന്നിവയെല്ലാംകോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

RS / AM   MRD


( റിലീസ് ഐ.ഡി: 1600905) സന്ദര്‍ശക കൗണ്ടര്‍ : 129
ഈ റിലീസ് വായിക്കുക: Assamese , हिन्दी , English , Urdu , Marathi , Bengali , Punjabi , Gujarati