ബഹിരാകാശ വകുപ്പ്‌

ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു

प्रविष्टि तिथि: 17 JAN 2020 9:28AM by PIB Thiruvananthpuram

ഇന്ത്യയുടെ അതിനൂതന വാര്‍ത്താവിനിമയ ഉപഗ്രഹംജിസാറ്റ്-30 ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35 ന് ഏരിയന്‍ 5എ-25ഐ റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹംവിക്ഷേപിച്ചത്. 


3357 കിലോഗ്രാം ഭാരമുള്ളതാണ്ജിസാറ്റ്-30ഉപഗ്രഹം. നിലവില്‍കാലാവധി കഴിഞ്ഞ ഇന്‍സാറ്റ് -4എ യ്ക്ക് പകരമായിവിക്ഷേപിച്ച ജിസാറ്റ്-30 ന് 15 വര്‍ഷമാണ്കാലയളവ്. കെ.യു. ബാന്‍ഡിലുള്ള വാര്‍ത്താവിനിമയം ഇന്ത്യയിലും സി ബാന്‍ഡിലുള്ള വാര്‍ത്താവിനിമയം ഗള്‍ഫ്‌രാജ്യങ്ങള്‍, ഏഷ്യന്‍ ഭൂഖണ്ഡം, ഓസ്‌ട്രേലിയതുടങ്ങിയഇടങ്ങളിലുംഈ ഉപഗ്രഹംവഴി ലഭ്യമാണെന്ന്‌ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. 


പേടകത്തില്‍ നിന്ന് ഉപഗ്രഹംവിജയകരമായിവേര്‍പെട്ടെന്നും, ഉപഗ്രഹം അതിന്റെ ദൗത്യത്തിലേയ്ക്ക് ഉടന്‍ പ്രവേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ്‌ സൗകര്യം മെച്ചപ്പെടുത്താന്‍ ഈ ഉപഗ്രഹംസഹായകരമാകും. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിങ്കിംഗ്, ഉപഗ്രഹംവഴിയുള്ളവാര്‍ത്താശേഖരണം(ഡി.എസ്.എന്‍.ജി.), ഇ ഗവേണന്‍സ് മുതലായവയ്ക്ക്ജിസാറ്റ്-30 മുതല്‍ക്കൂട്ടാണ്.
ND/MRD


(रिलीज़ आईडी: 1599644) आगंतुक पटल : 614
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali