ആണവോര്‍ജ്ജ വകുപ്പ്‌

വര്‍ഷാന്ത്യ അവലോകനം. ആണവോര്‍ജ്ജവകുപ്പ് 

Posted On: 24 DEC 2019 1:15PM by PIB Thiruvananthpuram

വര്‍ഷാന്ത്യ അവലോകനം
ആണവോര്‍ജ്ജവകുപ്പ് 

അണുശക്തി രാഷ്ട്ര നിര്‍മ്മാണത്തിന്

അണുശക്തി പദ്ധതികള്‍

തുടര്‍ച്ചയായി 962 ദിവസം പ്രവര്‍ത്തിച്ച് കൈഗ ആണവോര്‍ജ്ജ നിലയം ലോക റെക്കോഡ് സ്ഥാപിച്ചു. താരാപ്പൂര്‍ ആണവ നിലയം സുരക്ഷിതമായ 50 വര്‍ഷം പിന്നിട്ടു. നിലവില്‍ 6780 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദനശേഷിയുള്ള 22 റിയാക്ടറുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ആറ് ഘനജല റിയാക്ടറുകളുടെ നിര്‍മ്മാണം വിവിധ ഘട്ടത്തിലാണ്. 1000 മെഗാവാട്ട് വീതം ശേഷിയുള്ള നാല് വിവിഇആര്‍ റിയാക്ടറുകളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു.

മരുന്നും ആരോഗ്യ പരിചരണവും

ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ പുതിയ ആശുപത്രികള്‍ കമ്മിഷന്‍ ചെയ്തു. ആണവോര്‍ജ്ജ വകുപ്പ് എന്‍സിജി വിശ്വം കാന്‍സര്‍ കെയര്‍ കണക്ട് എന്ന പേരില്‍ ആഗോള കാന്‍സര്‍ പരിചരണ ശൃംഖല സ്ഥാപിച്ചു. ഏകദേശം 120 ആണവ ഔഷധ കേന്ദ്രങ്ങളുടെയും 400 റേഡിയേഷന്‍ പരിശോധന ശാലകളുടെയും  പ്രയോജനം 10 ലക്ഷം രോഗികള്‍ക്ക് സിദ്ധിച്ചു. റേഡിയോ ആക്ടീവ് മാലിന്യത്തില്‍ നിന്നും  സീസിയം പെന്‍സില്‍ വികസിപ്പിച്ചു. നാല് ഇനം റേഡിയോ ഔഷധ നിര്‍മാണ വിധികളും, 14 ഇനം റേഡിയോ ഐസോടോപ്പുകളും വികസിപ്പിച്ചു.

ഗവേഷണവും വികസനവും

2019 ലെ പൊതു തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 3.3 ലക്ഷം ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകളും 5.8  വോട്ടര്‍ വേരിഫൈജ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) യൂണിറ്റുകളും വിജയകരമായി വിതരണം ചെയ്തു. ജലത്തിലെ ക്രോമിയം മലിനീകരണം കണ്ടെത്തുന്നതിനുള്ള കിറ്റ് ആണവോര്‍ജ്ജ മന്ത്രാലയം വികസിപ്പിച്ചു. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജിയിലെ ഇന്‍ഡുസ് സിങ്ക്രോട്രോണ്‍ സംവിധാനം മൂന്നു ഷിഫ്റ്റുകളായി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 2019 നവംബര്‍ വരെ ഏകദേശം ആയിരം  പരീക്ഷണങ്ങള്‍ നടത്തി കഴിഞ്ഞു. രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്നോളജി രണ്ടു വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ കൂടി കണ്ടുപിടിച്ചു. ക്ഷയരോഗ നിര്‍ണയത്തിനുള്ള ട്യൂബര്‍കുലോസ്‌കോപ്പും വായ്ക്കകത്തെ കാന്‍സര്‍ സാധ്യത കണ്ടെത്താനുള്ള ഓങ്കോ ഡയഗ്‌നോസ്‌കോപ്പും. രണ്ടാമത്തെ ഉപകരണം മെഡിക്കല്‍ ക്യാമ്പുകളില്‍ ഡോക്ടര്‍മാര്‍ ഉപയോഗിച്ചു തുടങ്ങി.

ബൃഹത് ശാസ്ത്ര പദ്ധതികള്‍

വിജ്ഞാന്‍ സമാഗമം: രാജ്യത്തെ എല്ലാ വന്‍ ശാസ്ത്ര പദ്ധതികളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ ഒറ്റ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന പ്രദര്‍ശനമാണ്. ആണവ ഊര്‍ജ്ജ വകുപ്പും ശാസ്ത്ര സാങ്കേതിക വകുപ്പും, ശാസ്ത്ര മ്യൂസിയ ദേശീയ സമിതിയും സാസ്‌കാരിക മന്ത്രാലയവും സംയുക്തമായിട്ടാണ് മുംബെ, ബംഗളുരു, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ വിജ്ഞാന്‍ സമാഗമം നടത്തിയത്. മുംബെയിലും ബംഗളൂരുവിലുമായി 2.7 ലക്ഷം പേര്‍ പ്രദര്‍ശനം കണ്ടു.
ജര്‍മ്മനിയിലെ ഫെയര്‍ ആക്സിലറേറ്ററിനായി ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് 67 അള്‍ട്രാ സ്റ്റേബിള്‍ പവര്‍ കണ്‍വര്‍ട്ടറുകള്‍ നിര്‍മ്മിച്ച് കയറ്റി അയച്ചു.

ആണവ സഹകരണം

അന്താരാഷ്ട്ര തലത്തില്‍ വന്‍ പങ്കാളികളുമായി ആണവ സഹകരണത്തില്‍ ഇന്ത്യ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെട്ടു. റഷ്യയില്‍ റോസാടോമുമായി 6 x 1200 മെഗാവാട്ട് ആണവ വൈദ്യുതി നിലയത്തിന്റെ നിര്‍മ്മാണത്തിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.  ജെയ്താപ്പൂര്‍ 6 x 1650 മെഗാവാട്ട് ആണവ നിലയത്തിന്റെ നിര്‍വഹണ ഘട്ട ചര്‍ച്ചകള്‍ ഫ്രാന്‍സുമായി പുരോഗമിക്കുന്നു. ആന്ധ്രപ്രദേശിലെ കൊവാഡയില്‍ നിര്‍മ്മിക്കുന്നതിനുദ്ദേശിക്കുന്ന 6 x 1100 മെഗാവാട്ട് ആണവ നിലയത്തിന്റെ ചര്‍ച്ചകള്‍  അമേരിക്കയിലെ വെസ്റ്റിംങ് ഹൗസുമായി നടന്നു വരുന്നു.
പ്രമുഖ വിതരണക്കാരില്‍ നിന്ന് യൂറേനിയം വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
അന്താരാഷ്ട്ര ആണവ സഹകരണത്തിന്റെ ഭാഗമായി കാനഡ, കസാഖ്സ്ഥാന്‍, ഓസ്ട്രേലിയ എന്നീ ആഗോള യൂറേനിയം വിതരണ രാജ്യങ്ങളില്‍ നിന്ന് ഇന്ധന വിതരണ ക്രമീകരണങ്ങളില്‍ ഇതിനോടകം വന്‍ പുരോഗതി നേടാന്‍ സാധിച്ചു.


മനുഷ്യ വിഭവ ശേഷി വികസനം

കല്‍പിത സര്‍വകലാശാലയായി 2008 ല്‍ ഉയര്‍ത്തപ്പെട്ട ഹോമി ഭാഭാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2018 മാര്‍ച്ച് 31 വരെ ഇതിനോടകം 1000 പിഎച്ച്ഡി കളും 1000 എം ടെക് ബിരുദങ്ങളും നല്കി. ഇതുവരെ 1132 പിഎച്ച്ഡികളും 1060 എം ടെക്ക് ബിരുദങ്ങളും നല്കി.  ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് ബാദുര്‍ഗ്ഗയില്‍ ഒരു പുതിയ കാമ്പസ് തുടങ്ങി.  വിവിധ വിഷയങ്ങളില്‍ ഇതുവരെ 18 പരിശീലന പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചു.  
*****


(Release ID: 1597781) Visitor Counter : 242


Read this release in: English , Hindi , Bengali , Kannada