യുവജനകാര്യ, കായിക മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം യുവജനകാര്യമന്ത്രാലയം


യുവജനകാര്യവകുപ്പിലെ പദ്ധതികളുടെ പുനക്രമീകരണം

Posted On: 20 DEC 2019 10:38AM by PIB Thiruvananthpuram

 


വിവിധ പദ്ധതികളെ ഒരുകുടക്കീഴില്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തില്‍ പുനക്രമീകരിച്ചു.
എട്ടു പരിപാടികളെ ലയിപ്പിച്ച് 'രാഷ്ട്രീയ യുവ ശാക്തീകരണ്‍കാര്യക്രം എന്ന ഒറ്റകുടക്കീഴിലാക്കി.


2. നാഷണല്‍ സര്‍വീസ്‌സ്‌കീം (എന്‍.എസ്.എസ്)
3. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് (ആര്‍.ജി.എന്‍.ഐ.വൈ.ഡി)
ഇവയ്ക്ക് കീഴിലുള്ളപദ്ധതികള്‍, ഉപപദ്ധതികള്‍ എന്നിവയിലൂടെ 2019-20ലുണ്ടായ പ്രധാനപ്പെട്ട നേട്ടങ്ങള്‍:

1. രാഷ്ട്രീയ യുവ ശാക്തീകരണ്‍ കാര്യക്രമം (ആര്‍.വൈ.എസ്.കെ)

ഇതിന്റെ കീഴിലുള്ള നെഹ്രുയുവകേന്ദ്രയുടെ നേതൃത്വത്തില്‍ രാജ്യനിര്‍മ്മിതിയ്ക്ക് വേണ്ടിയുള്ള കാര്യക്ഷമമായ ഇടപെടലുകള്‍
-വന്‍ യുവജന പങ്കാളിത്തത്തോടെയുത്ത്കണ്‍വെന്‍ഷന്‍, അന്താരാഷ്ട്ര യോഗദിനാചരണം എന്നിവ സംഘടിപ്പിച്ചു. ഒപ്പം യുവജനങ്ങളുടെ സജീവ സാന്നിദ്ധ്യം സ്വച്ഛതാപരിപാടിക്ക് ഉറപ്പാക്കികൊണ്ട് സ്‌കൂളുകളുംകോളജുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ളവയെവൃത്തിയാക്കി.


-ഇതിനൊക്കെ പുറമെ ജലസംരക്ഷണ പരിപാടികള്‍, കുട്ടികള്‍ക്ക് പ്രതിരോധകുത്തിവയ്പ്പ് ഉറപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതി എന്നിവയില്‍യുവജനങ്ങളുടെപങ്കാളിത്തം ഉറപ്പാക്കി.
-ആരോഗ്യകരമായ ഇന്ത്യയ്ക്ക് വേണ്ടി ഫിറ്റ് ഇന്ത്യാ പരിപാടി സംഘടിപ്പിച്ചു. 2019 ഓഗസ്റ്റ് 29ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തു. 21,50,537 പേര്‍ ഇതില്‍ പങ്കെടുത്തു.
-പ്രകൃതി സംരക്ഷണത്തില്‍യുവജനങ്ങളെ ഭാഗഭാക്കാക്കാന്‍ കഴിഞ്ഞു.  -മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഫിറ്റ് ഇന്ത്യ കൂട്ടയോട്ടം 2019 ഒക്‌ടോബര്‍ 2ന് സംഘടിപ്പിച്ചു.  ഗ്രാമങ്ങളിലെ 55,945 യൂത്ത് ക്ലബുകളില്‍ നിന്ന് 19,36,312 പേര്‍ ഇതില്‍ പങ്കെടുത്തു.

-ഗംഗാശുചീകരണ പരിപാടി: എന്‍.വൈ.കെ.എസ് ഗംഗാശുചീകരണത്തിനുള്ള ദേശീയ മിഷനുമായിയോജിച്ച് പ്രവര്‍ത്തിക്കുന്നു. ഗംഗാതീരത്തുള്ള ഗ്രാമങ്ങളില്‍ശുചിത്വത്തിന്റെയുംവൃത്തിയുടെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് പ്രവര്‍ത്തിക്കുന്നത്. വൃക്ഷതൈ നടല്‍ വാരാചരണം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളില്‍ നടപ്പാക്കി.


-2019 ഒക്‌ടോബര്‍ 2 മുതല്‍ 13 വരെ പര്യടന്‍ പര്‍വ് സംഘടിപ്പിച്ചു. ടൂറിസത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയായിരുന്ന ഉദ്ദേശ്യം.
-ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, ബിഹാര്‍ എന്നിങ്ങനെ ഇടതു തീവ്രവാദമുള്ള ഏഴ് സംസ്ഥാനങ്ങളിലെ 4000 യുവജനങ്ങളുടെ പങ്കാളിത്തത്തോടെ 20 കേന്ദ്രങ്ങളില്‍ഗോത്രവര്‍ഗ്ഗ യൂവജന വിനിമയ പരിപാടികള്‍ സംഘടിപ്പിച്ചു.
-രാജ്യത്തെ പത്ത് കേന്ദ്രങ്ങളില്‍കാശ്മീരിയുവജന വിനിമയ പരിപാടി സംഘടിപ്പിച്ചു.


-ബംങ്കലൂരു, ഹൈദ്രാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വടക്കുകിഴക്കന്‍ യുവജനവിനിമയ പരിപാടി സംഘടിപ്പിച്ചു. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇതില്‍പങ്കെടുത്തിരുന്നു.
-ഒരുജോഡി സംസ്ഥാനങ്ങളെവീതം ബന്ധപ്പെടുത്തികൊണ്ട് നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കുകയുംഐക്യം പ്രചരിപ്പിക്കുകയുംചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന  യുവ ഏക്ക് ഭാരത് ശ്രേഷ്ഠ  ഭാരത് പരിപാടി നടപ്പാക്കും


-രാജ്യത്താകമാനം പോഷകാഹാരം ഉറപ്പാക്കുന്ന രാഷ്ട്രീയപോഷന്‍ അഭിയാന്‍ പരിപാടി നടത്തിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയുമായിരുന്നു നെഹ്രുയുവ കേന്ദ്ര. ഇതിനായിവിദഗ്ധര്‍ പങ്കെടുത്ത  സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിച്ചു. ഗര്‍ഭകാലസംരക്ഷണം, വിവാഹം കഴിക്കുന്നതിനുള്ള ശരിയായ പ്രായം, കുട്ടികളുടെശുശ്രൂഷ, ജനനത്തിനിടയ്ക്കുള്ളഅകലം, പ്രതിരോധകുത്തിവയ്പ്പുകള്‍, 2 വയസുവരെമുലയൂട്ടല്‍, ഗ്രാമങ്ങളിലെശരിയായ ശുചിത്വം ഉറപ്പുവരുത്തല്‍  എന്നിവയ്ക്കായിരുന്നു ഇതില്‍ ഊന്നല്‍ നല്‍കിയിരുന്നത്.

 

-സ്വഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് പരിപാടിയുടെ ഭാഗമായി 5,19,439 യുവജനങ്ങള്‍ 50 മണിക്കൂറിലെ 2,26,436 പരിപാടികള്‍ ഏറ്റെടുത്തു. വിവര-വിദ്യാഭ്യാസം, വിവരവിനിമയ പ്രവര്‍ത്തനങ്ങള്‍, ഖരമാലിന്യനിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണംതുടങ്ങിയവയില്‍തങ്ങളുടെ ഗ്രാമങ്ങളില്‍ പരിപാടികള്‍ നടത്തി.


-നെഹ്രുയുവകേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യമൊട്ടുക്കുംകാര്യക്ഷമമാക്കുന്നതിനായി പുതിയ സോഫ്റ്റ്‌വെയര്‍വികസിപ്പിച്ചു. ഇതിലൂടെയൂത്ത്ക്ലബുകള്‍ക്ക് നെഹ്രുയുവകേന്ദ്രയില്‍ഓണ്‍ലൈന്‍ അഫിലിയേഷന്‍ ലഭിക്കുന്നതിനൊപ്പം നിലവിലെ യൂത്ത് ക്ലബുകളുടെ പ്രൊഫൈലുകള്‍ അപ്‌ഡേറ്റ്‌ചെയ്യുന്നതിനും സാധിക്കും.

 

നാഷണല്‍ യൂത്ത് കോര്‍ (എന്‍.വൈ.സി)
2010-11ല്‍ ആരംഭിച്ച് നെഹ്രുയുവ കേന്ദ്ര വഴി നടപ്പാക്കുന്ന പദ്ധതി
രാജ്യനിര്‍മ്മിതിക്ക് താല്‍പര്യമുള്ള അര്‍പ്പിത മനോഭാവമുള്ളയുവാക്കളെ കണ്ടെത്തുക, സാമൂഹിക-സാമ്പത്തിക വളര്‍ച്ച സാദ്ധ്യമാകുന്നതിന് സൗകര്യമൊരുക്കുക,


വിദ്യാഭ്യാസ, വിവരവിനിമയ, തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒരുയുവസേനയെരൂപീകരിക്കുകയെന്നതായിരുന്നു ലക്ഷ്യം.

-ഒരുവര്‍ഷം 12,000 സന്നദ്ധപ്രവര്‍ത്തകരെവിന്യസിപ്പിക്കും. ഓരോബ്ലോക്കിലുംവിന്യസിപ്പിക്കുന്ന ഇവര്‍യൂത്ത് ക്ലബ് അംഗങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായുമൊക്കെ യോജിച്ച് പ്രവര്‍ത്തിക്കും.

-2019-20ല്‍ ഇതുവരെ ലക്ഷ്യമിട്ട 13,206ന്റെസ്ഥാനത്ത് 13,044ദേശീയ യുവ സേനയെ നാളിതുവരെതെരഞ്ഞെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര സഹകരണം


യുവാക്കളില്‍ അന്താരാഷ്ട്ര വീക്ഷണം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുവജനവിനിമയ പരിപാടികള്‍ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കി.
ജപ്പാന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നടന്ന യൂത്ത് 20 ഉച്ചകോടിയിലുംആഗോളമന്ത്രിതല സമ്മേളനത്തിലും പങ്കെടുക്കാന്‍ യുവാക്കളുടെ പ്രതിനിധിസംഘം പോയി.
-റഷ്യ, ചൈന, ബ്രൂണേയ്, പോര്‍ച്ചുഗല്‍, കിര്‍ഗിസ്ഥാന്‍, വിയറ്റ്‌നാം, താജിക്കിസ്ഥാന്‍, ബ്രസീല്‍, ദക്ഷിണകൊറിയ, തുടങ്ങി വിവിധ രാജ്യങ്ങളില്‍യുവജനവിനിമയ പരിപാടികള്‍ക്കായി ഇന്ത്യന്‍ സംഘം പോയിരുന്നു.

-യുവാക്കള്‍ക്കുംകൗമാരക്കാര്‍ക്കുമുള്ള ദേശീയ വികസന പരിപാടി (എന്‍.പി.വൈ.എ.ഡി)
-യുവാക്കളുടെയുംകൗമാരക്കാരുടെയുംവികസനത്തിനായി നടപ്പാക്കുന്ന പരിപാടി.
-2019-20 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ 8 സന്നദ്ധസംഘടനകള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കി.
-കര, ജല, വ്യോമ മേഖലയിലെ സാഹസങ്ങള്‍ക്കും സമഗ്രസംഭാവനകള്‍ക്കുമായി 2018ലെ ടെന്‍സിംഗ് നോര്‍ഗ ദേശീയ സാഹസിക പുരസ്‌ക്കാരം ആറുപേര്‍ക്ക് നല്‍കി.


2. നാഷണല്‍ സര്‍വീസ്‌സ്‌കിം


രാജ്യത്താകമാനമുള്ള  42,661യൂണിറ്റുകളിലൂടെ 3.91 ദശലക്ഷംവിദ്യാര്‍ത്ഥികള്‍ എന്‍.എസ്.എസില്‍ ചേര്‍ന്നു.
-2016 ഏപ്രില്‍ 1 ഒന്നുമുതല്‍ എന്‍.എസ്എസ് കേന്ദ്രപദ്ധതിയാക്കി മാറ്റി.
-2017-18ലെ എന്‍.എസ്.എസ് പുരസ്‌ക്കാരം സമ്മാനിച്ചു.
-സ്വച്ച് ഭാരത് മിഷന്‍-2019ല്‍ എന്‍.എസ്.എസ് സജീവപങ്കാളിത്തം വഹിക്കുകയും പ്രാദേശികമായ ശുചിത്വപരിപാടികള്‍ സംഘടിപ്പിക്കുകയുംചെയ്തു.
-2018ലെ എന്‍.എസ്.എസ് ദിനമായ സെപ്റ്റംബര്‍ 24ന് സ്വഛതാഹിസേവ പരിപാടി രാജ്യത്താകമാനം എന്‍.എസ്.എസ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായിവിവിധ ശുചിത്വപരിപാടികള്‍ നടപ്പിലാക്കി.
-ഏകദേശം 84,347 എന്‍.എസ്.എസ് സന്നദ്ധഭടന്മാര്‍ 100 മണിക്കൂര്‍നീണ്ട്‌നിന്ന രണ്ടാംസ്വഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ്പരിപാടിയില്‍ പങ്കെടുത്തു.

എന്‍.എസ്.എസിന്റെ സവിശേഷമായ നേട്ടങ്ങള്‍


പേവഷണ്‍ മാഹ്, രാഷ്ട്രീയ ഏകതാദിവസ്, ഫിറ്റ് ഇന്ത്യാ പ്ലോഗ് റണ്‍, സ്വഛ് ഭാരത് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2.0,  സ്വഛതാഹിസേവയുടെമൂന്ന് ഘട്ടം, സ്വഛതാപക്ഷാചരണം, വൃക്ഷതൈ നടീല്‍, രക്തദാനം, സ്വയരക്ഷാ പരിശീലനം, പ്രചരണ ബോധവല്‍ക്കരണ റാലികള്‍-പ്രചരണപരിപാടികള്‍, റിപ്പബ്ലിക്ക് ദിനത്തിന് മുമ്പുള്ള ക്യാമ്പ്, ഏക്ക് ഭാരത് ശ്രേഷ്ഠ് ഭാരത് 2019-2020, ഭരണഘടനാദിനം 2019-2020, എന്നിവയിലൊക്കെ പതിനായിരംമുതല്‍ ലക്ഷക്കണക്കിന് എന്‍.എസ്.എസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യമുണ്ടായി.

3. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ് (ആര്‍.ജി.എന്‍.ഐ.വൈ.ഡി)
-വിവിധ വകുപ്പുകളില്‍ നിന്ന് അഞ്ചുപേര്‍ പിഎച്ച്.ഡിവിജകരമായി പൂര്‍ത്തിയാക്കി.
-വിവിധ വിഷയങ്ങളില്‍ 414 വിദ്യാര്‍ത്ഥികള്‍ ബിരുദാനന്തരബിരുദ പരിപാടി പൂര്‍ത്തിയാക്കി.
-ന്യൂഡല്‍ഹിയിലെ എ.ടി.ഡി.സിയുമായിയോജിച്ചുകൊണ്ട് 153 വിദ്യാര്‍ത്ഥികള്‍ മൂന്ന് വര്‍ഷം ബി-വോക്ക് കോഴസ്‌വിജയകരമായി പൂര്‍ത്തിയാക്കി.

-കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍യുവജന നയംരൂപീകരിക്കുന്നതിന് ആര്‍.ജി.എന്‍.ഐ.വൈ.ഡി പങ്കുവഹിച്ചു
രാജ്യത്ത്അങ്ങോളമിങ്ങോളമുള്ളയുവാക്കളുടെവികസന സൂചിക തയാറാക്കി.
-സാമൂഹിക മാനസികാരോഗ്യത്തില്‍ ഡിപ്ലോമ, 80 ഗ്രാമങ്ങളുടെ ആസ്തി മാപ്പിംഗ്തുടങ്ങി മറ്റ്‌വിവിധ പദ്ധതികളും നടപ്പാക്കി.
-തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലെ കച്ചേപേഡ് ഗ്രാമത്തില്‍ ദത്തെടുക്കല്‍ പദ്ധതി, അസ്സമിലെ പ്യാരംഗ, മേഘാലയിലെ ഉമഡേന്‍ എന്നിവിടങ്ങളില്‍ മാതൃകാദത്തെടുക്കല്‍ പരിപാടി.

-സ്വഛ് ഭാരത് അഭിയാന് വേണ്ടി വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി.
-10ദേശീയ 12 അന്തര്‍ദ്ദേശീയ സെമിനാറുകളുംശില്‍പ്പശാലകളും സംഘടിപ്പിച്ചു.
-സാര്‍ക്ക്, ബ്രിക്‌സ് എന്നിവയുടെവിവിധ പരിപാടികളില്‍ ആര്‍.ജി.എന്‍.ഐ.വൈ.ഡിയുടെ ഫാക്കല്‍റ്റികള്‍ പങ്കെടുക്കുകയുംചൈന, കസാക്കിസ്ഥാന്‍, ഇസ്താബൂള്‍, ശ്രീലങ്ക, കാനഡ, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുംചെയ്തു.
-യുവാക്കളുടെയുംകൗമാരക്കാരുടെയും മാനസിക സാമൂഹിക കൗണ്‍സലിംഗ്, വനിതകളുടെ സംരംഭകത്വ പരിപാടി എന്നിവയുള്‍പ്പെടെ നിരവധി പരിശീലനപരിപാടികളും സംഘടിപ്പിച്ചു.

അന്താരാഷ്ട്ര പരിപാടികള്‍
-സി.ഐ.ആര്‍.ഡി.എ.പിയുമായിയോജിച്ച് നിരവധി അന്താരാഷ്ട്ര പരിപാടികളില്‍ ഫാക്കല്‍റ്റികളുംവിദ്യാര്‍ത്ഥികളും പങ്കെടുത്തു. ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ യുവജനവിനിമയ പരിപാടിയുടെ ഭാഗമായി സനന്ദര്‍ശിക്കുകയുംചെയ്തു.
-പരിശീലകര്‍ക്കുള്ള പരിശീലനത്തിനുംകാര്യശേഷിവികസിപ്പിക്കലിനും, സംരംഭകത്വപരിപാടികള്‍ക്കും, നൈപുണ്യവികസനം, തുടങ്ങിയവയ്ക്കായി ആര്‍.ജി.എന്‍.ഐ.വൈ.ഡിയുടെ ചണ്ഡീഗഡ്‌കേന്ദ്രം ഇക്കാലയളവില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
-ഐ.എസ്.ആര്‍.ഒ, ഐ.ഐ.ആര്‍.എസ്, ദേശീയ വിദൂര വിനിമയ കേന്ദ്രം മറ്റ് ഏജന്‍സികള്‍ എന്നിവയുമായിവിവിധ ധാരണാപത്രങ്ങളും ഒപ്പിട്ടു.


RS /ND   MRD 


(Release ID: 1597307) Visitor Counter : 114