യുവജനകാര്യ, കായിക മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം കായികമന്ത്രാലയം

കായിക സംസ്‌കാരത്തിന് ഉത്തേജനം നല്‍കാനും ഇന്ത്യയെ
കായികക്ഷമമാക്കുന്നതിനും പരിപൂര്‍ണ സജ്ജമായ വര്‍ഷം

Posted On: 20 DEC 2019 10:38AM by PIB Thiruvananthpuram

കായിക മേഖലയില്‍ ഇന്ത്യയെ ലോകത്തിന്റെനെറുകയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളിലേക്ക് രാജ്യംശുഭപ്രതീക്ഷയോടെചുവടുകള്‍ വയ്ക്കുകയാണ്. ആരോഗ്യമുള്ള ഒരു രാജ്യംകായികക്ഷമവുംകായിക പ്രതിഭകളാല്‍ സമ്പന്നവുമായിരിക്കും. 2019 ആഗസ്റ്റ് 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ച ഫിറ്റ്ഇന്ത്യാമൂവ്‌മെന്റ്ഇപ്പോഴൊരു ജനകീയ മുന്നേറ്റമായി മാറിയിരിക്കുന്നു. സ്‌കൂളുകളുകളുടെയും കോളജുകളുടെയും മറ്റുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജീവിതത്തിന്റെ പല തലങ്ങളിലുള്ളവരുടെയുംസജീവ പങ്കാളിത്തമാണ്കാരണം. കായികപ്രതിഭകള്‍ക്കുംകായിക പ്രേമികള്‍ക്കുംസൗജന്യമായി ഉപയോഗിക്കാന്‍ കളിസ്ഥലങ്ങളുംകായിക അടിസ്ഥാന സൗകര്യങ്ങളും രാജ്യമാകെവ്യാപിപ്പിക്കുന്നു. ലോക അമ്പെയ്ത്ത് മല്‍സരത്തിലുംകോമണ്‍വെല്‍ത്ത് വെയ്റ്റ് ലിഫ്റ്റിംഗിലും ലോക ടേബിള്‍ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലും ദക്ഷിണേഷ്യന്‍ കായികമേളയിലും ഇന്ത്യ ഇതുവരെയില്ലാത്ത മികച്ച പ്രകടനം കാഴ്ചവച്ച വര്‍ഷമാണ് കടന്നു പോകുന്നത്.
അന്തര്‍ദേശീയ മല്‍സരങ്ങളിലുള്‍പ്പെടെ പങ്കെടുത്തു മികവുതെളിയിക്കുന്നതിന് കായികപ്രതിഭകള്‍ക്ക് ശാസ്ത്രീയമായും അത്യാധുനികവുമായ ഏറ്റവും നല്ല പരിശീലനം ഉറപ്പാക്കുന്നു. 

ഫിറ്റ് ഇന്ത്യാമൂവ്‌മെന്റ്:ശാരീരികക്ഷമത എന്നത് ഓരോ ഇന്ത്യക്കാരുടെയുംദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കുകയാണ് ഇതിന്റെമുഖ്യലക്ഷ്യം. 2023 ആഗസ്റ്റ് 29 വരെയുള്ള ഒരുവര്‍ഷം രാജ്യവ്യാപക പ്രചാരണ പരിപാടികളിലൂടെ ഈ സന്ദേശംഎല്ലാവരിലും എത്തിക്കും. ലിംഗം, പ്രായം, തൊഴില്‍, താമസ സ്ഥലം, സാമൂഹിക പദവിതുടങ്ങിയ ഒന്നിന്റെയുംവ്യത്യാസങ്ങളില്ലാതെഎല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ശാരീരികക്ഷമതാ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.

2019 ഒക്ടോബര്‍ രണ്ടിന് 1500ല്‍ അധികം സ്ഥലങ്ങളില്‍ ഫിറ്റ്ഇന്ത്യാകൂട്ടയോട്ടം സംഘടിപ്പിച്ചു.
മാനവ വിഭവശേഷിവികസന മന്ത്രാലയവും സ്‌കൂള്‍വിദ്യാഭ്യാസ- സാക്ഷരതാവകുപ്പുമായിചേര്‍ന്ന് ഫിറ്റ്ഇന്ത്യാസ്‌കൂള്‍വാരം ആചരിക്കുകയും ഫിറ്റ്ഇന്ത്യാസര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കുകയുംചെയ്തു.

ഖേലോഇന്ത്യായുവജന കായിക മേള 2019: മഹാരാഷ്ട്ര ഗവണ്‍മെന്റ് ആതിഥ്യം വഹിച്ച ഖേലോ ഇന്ത്യ യുവജന കായിക മേള 2019 ജനുവരി 9 മുതല്‍ 20 വരെ പൂനെയിലെ ശ്രീ ഛത്രപതികായിക സമുച്ചയത്തിലാണ് നടന്നത്. പതിനെട്ട് ഇനങ്ങളിലായി 403 മല്‍സരങ്ങള്‍ നടന്നു. ഇതില്‍ 379 എണ്ണം വ്യക്തിഗത ഇനങ്ങളും 24 എണ്ണം കൂട്ടായ ഇനങ്ങളുമായിരുന്നു. മഹാരാഷ്ട്ര ഒന്നാമതെത്തി; ഹരിയാനയും ഡല്‍ഹിയുംരണ്ടുംമൂന്നുംസ്ഥാനങ്ങള്‍ നേടി. ബൃഹത്തായ ഈ മേളയില്‍വിവിധ സംസ്ഥാനങ്ങളില്‍ നിന്നുംകേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 5925 കായിക താരങ്ങളും അവരെ സഹായിക്കുന്ന 1096 പേരും 893 സാങ്കേതിക പ്രവര്‍ത്തകരും 1021 സന്നദ്ധ പ്രവര്‍ത്തകരും 1500 കേന്ദ്ര,സംസ്ഥാന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കായിക രംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിന് ദേശീയ സമ്മേളനം: ഫിസിക്കല്‍ എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യദേശീയ മയക്കുമരുന്നു പ്രതിരോധ ഏജന്‍സിയുമായി ചേര്‍ന്ന് 2019 ജനുവരി 30, 31 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തിയ ഉത്തേജക മരുന്ന് ഉപയോഗം തടയുന്നതിനുള്ളദേശീയ സമ്മേളനം വന്‍ ശ്രദ്ധ നേടി. 
കായിക മന്ത്രാലയത്തിന്റെവെബ്‌സൈറ്റിന് 2018ലെ ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരങ്ങളിലെ വെബ് രത്‌ന പുരസ്‌കാരം ലഭിച്ചു. 

ഗ്വാളിയോറിലെ ലക്ഷ്മിബായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ 2019 ഫെബ്രുവരി 25നും 26നുംശാരീരിക ക്ഷമതാവിദ്യാഭ്യാസത്തെയുംകായിക ശാസ്ത്രത്തെയുംകുറിച്ച് രണ്ടു ദിവസത്തെ സമ്മേളനം നടത്തി.

ആഗസ്റ്റ് 29ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 2019ലെ കായിക പുരസ്‌കാരങ്ങള്‍ രാഷ്ട്രപതിവിതരണംചെയ്തു. വിവിധ ഇനങ്ങളിലായി 32 വ്യക്തികളും അഞ്ച് സ്ഥാപനളുമാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്. പഞ്ചാബ് സര്‍വകലാശാലയ്ക്കാണ് മൗലാനാ അബുല്‍ കലാം ട്രോഫി നല്‍കിയത്.

പരിശീലനത്തിനുംമല്‍സരങ്ങള്‍ക്കുംകൃത്യമായ വാര്‍ഷിക കലണ്ടര്‍, ആഹാരക്രമവും ഭക്ഷണാനുബന്ധ നിരക്കുകളുംയുക്തിസഹമാക്കല്‍, സംസ്ഥാനങ്ങളിലെയുംകേന്ദ്രഭരണ പ്രദേശങ്ങളിലെയുംകായികമേഖലയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്ക് സംസ്ഥാന മന്ത്രിമാരുടെയുംസെക്രട്ടറിമാരുടെയും സമ്മേളനം തുടങ്ങിയവയൊക്കെ ഈ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ നാഴികക്കല്ലുകളാണ്.
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നു കൈനിറയെ സമ്മാനങ്ങളുമായി നമ്മുടെ കായികപ്രതിഭകള്‍ മടങ്ങിയെത്തുന്നത് രാജ്യത്തിന്റെ അഭിമാനത്തിനു മുതല്‍ക്കൂട്ടായി. ഹംഗറിയിലെഐഎസ്എസ്എഫ് ലോക കപ്പില്‍മൂന്നു സ്വര്‍ണവും ഒരുവെള്ളിയും, ശ്രീലങ്കയിലെ ഏഷ്യന്‍ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 28 സ്വര്‍ണ മെഡലുകള്‍, ദോഹയിലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണംതുടങ്ങി ആ നിര നീളുന്നു. നേപ്പാള്‍ ആതിഥേയത്വം വഹിച്ച പതിമൂന്നാമത് ദക്ഷിണേഷ്യന്‍ കായിക മേളയില്‍ ഇന്ത്യ 312 മെഡലുകളുമായി ഒന്നാമതെത്തി; 174 സ്വര്‍ണവും 93 വെള്ളിയും 45 വെങ്കലവും. 
പുതിയ വര്‍ഷത്തിലേക്ക് പ്രതീക്ഷയോടെ പ്രവേശിക്കുന്ന ഇന്ത്യയുടെലക്ഷ്യം 2019ലെ നേട്ടങ്ങള്‍ നിലനിര്‍ത്തുക മാത്രമല്ല 2020ല്‍ നേട്ടങ്ങളുടെ പുതിയ വന്‍നിര കെട്ടിപ്പടക്കുകകൂടിയാണ്. ഒപ്പം, കായിക മേഖലയില്‍കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പ്രതിഭകള്‍ക്ക്ഓരോ ഇഞ്ചിലും പുതിയ കുതിപ്പുകള്‍ക്ക് അവസരമൊരുക്കുകയുംചെയ്യും.


PSR/ND/MRD 



(Release ID: 1597085) Visitor Counter : 104