ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കാന്‍ നിയമ ഭേദഗതി
Posted On:
13 DEC 2019 12:50PM by PIB Thiruvananthpuram
മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയന്ത്രിക്കുന്നതിന് 1945 ലെ ഡ്രഗ്‌സ്ആന്റ്‌കോസ്‌മെറ്റിക്‌സ് നിയമം ഭേഗഗതിചെയ്യാന്‍, പൊതുജനങ്ങളില്‍നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട്‌കേന്ദ്ര ഗവണ്‍മെന്റ്കരട് നിയമം പുറത്തിറക്കിയിട്ടുണ്ടെന്ന്‌കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെ അറിയിച്ചു. ഇ-ഫാര്‍മസി വഴി മരുന്നുകള്‍ വില്‍ക്കുന്നതുംവിതരണംചെയ്യുന്നതും നിയന്ത്രിക്കാനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തിയാണ്കരട് നിയമം പ്രസിദ്ധീകരിച്ചതെന്ന്‌രാജ്യസഭയില്‍രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
ഇ-ഫാര്‍മസികളുടെ രജിസ്‌ട്രേഷന്‍, യഥാസമയമുള്ള പരിശോധനകള്‍, ഇ-ഫാര്‍മസി വഴി മരുന്നുകള്‍വിതരണംചെയ്യുന്ന രീതി, ഇ- ഫാര്‍മസി വഴി മരുന്നുകള്‍ പരസ്യംചെയ്യുന്നത് വിലക്കല്‍, പരാതി പരിഹാരത്തിനായുള്ള സംവിധാനം, ഇ-ഫാര്‍മസികളെ നിരീക്ഷിക്കല്‍ എന്നിവയുള്‍പ്പെടുന്നതാണ്കരട് നിയമം.
AM/MRD
(Release ID: 1596375)
Visitor Counter : 94