പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൗറീഷ്യസ് പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായികൂടിക്കാഴ്ച നടത്തി

Posted On: 06 DEC 2019 3:59PM by PIB Thiruvananthpuram

മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ. പ്രവിന്ദ്ജുഗ്നൗത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ഇന്ന്കൂടിക്കാഴ്ച നടത്തി. പത്‌നി ശ്രീമതി. കോബിതാജുഗ്നൗത്തുമൊത്ത്ഇന്ത്യയില്‍ഒരുസ്വകാര്യസന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി ജുഗ്നൗത്. 


വമ്പിച്ച ജനവിധിയോടെവീണ്ടുംതിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ജുഗ്നൗത്തിനെ പ്രധാനമന്ത്രി മോദിഊഷ്മളമായിഅഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ശക്തിപ്പെടുത്തുന്നതില്‍തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി ജുഗ്നൗത് പ്രധാനമന്ത്രി മോദിയെ നന്ദി അറിയിച്ചു.


മൗറീഷ്യസില്‍ നടപ്പിലാക്കിവരുന്ന,ജനങ്ങള്‍ക്ക്‌യഥാര്‍ത്ഥ പ്രയോജനം ലഭ്യമാക്കുന്നമെട്രോഎക്‌സ്പ്രസ് പദ്ധതി, ഇ.എന്‍.ടി ആശുപത്രി, സാമൂഹിക ഭവന നിര്‍മ്മാണ പദ്ധതി തുടങ്ങിവിവിധ വികസന സഹകരണപദ്ധതികള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി ജുഗ്നൗത്അഗാധമായകൃതജ്ഞതഅറിയിച്ചു. മൗറീഷ്യസിന്റെസര്‍വ്വതോമുഖമായവികസനം ത്വരിതപ്പെടുത്തുന്നതിലും, ഇന്ത്യയുമായുള്ളസഹകരണത്തിന്റെവ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലുമായിരിക്കും തന്റെ പുതിയ ഭരണകാലയളവിലെ മുന്‍ഗണനകളെന്ന് പ്രധാനമന്ത്രി ജുഗ്നൗത്അറിയിച്ചു. ഈ ഉദ്യമത്തില്‍ഇന്ത്യയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന്അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 


കൂടുതല്‍സുരക്ഷിതവും, ഭദ്രവും, സമൃദ്ധവുമായ ഒരുമൗറീഷ്യസ്‌സൃഷ്ടിക്കാനുള്ളഅഭിലാഷങ്ങള്‍ക്ക്ഇന്ത്യയുടെ പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണയും, നിരന്തരഐക്യദാര്‍ഢ്യവുംഉണ്ടാകുമെന്ന്മൗറീഷ്യസിലെഗവണ്‍മെന്റിനും, ജനങ്ങള്‍ക്കുംഉറപ്പിക്കാമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 
പരസ്പര താല്പര്യങ്ങളുടെയും, മുന്‍ഗണനകളുടെയുംഅടിസ്ഥാനത്തില്‍ഉഭയകക്ഷി ബന്ധങ്ങളില്‍ പുതിയമേഖലകള്‍കണ്ടെത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇരു നേതാക്കളുംയോജിപ്പ് പ്രകടിപ്പിച്ചു. 


ND  MRD



(Release ID: 1595485) Visitor Counter : 73