വിദ്യാഭ്യാസ മന്ത്രാലയം

പ്രധാനമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയുടെമൂന്നാം പതിപ്പിന്  സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക്  'ഹ്രസ്വ ഉപന്യാസം' മത്സരം

Posted On: 05 DEC 2019 4:01PM by PIB Thiruvananthpuram

 

പ്രധാനമന്ത്രിയുടെ സമ്പര്‍ക്കപരിപാടിയുടെമൂന്നാം പതിപ്പില്‍അടുത്ത മാസം നടത്താന്‍ ഉദ്ദേശിക്കുന്ന 'പരിക്ഷ പെ ചര്‍ച്ച 2020' ക്കായിmygov.inന്റെസഹകരണത്തോടെ മാനവ വിഭവശേഷി മന്ത്രാലയം 9 മുതല്‍ 12 വരെ ക്ലാസുകളിലെവിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രികള്‍ഓണ്‍ലൈനായിഅയയ്ക്കാം. മുന്‍വര്‍ഷങ്ങളിലേതുപോലെ, പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്അവരുടെചോദ്യങ്ങളും ഓണ്‍ലൈനായിഅയയ്ക്കാം. രണ്ട് മത്സരങ്ങളിലേയുംഏറ്റവുംമികച്ച എന്‍ട്രികള്‍  ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം.
സ്‌കൂള്‍വിദ്യാര്‍ത്ഥികളുമായുള്ള പ്രധാനമന്ത്രിയുടെസമ്പര്‍ക്ക പരിപാടിയുടെമൂന്നാം പതിപ്പ് ''പരിക്ഷ പെ ചാര്‍ച്ച 2020'' 2020 ജനുവരിമൂന്നാംവാരത്തില്‍ ന്യൂഡല്‍ഹിയിലെതാക്കത്തോറസ്റ്റേഡിയത്തില്‍ നടത്താനാണ്ഉദ്ദേശിക്കുന്നത്.

ഓണ്‍ലൈന്‍ മത്സരങ്ങള്‍ക്കായി, താഴെപ്പറയുന്ന പ്രമേയങ്ങളില്‍, www.mygov.inവെബ്‌സൈറ്റ്‌വഴി പങ്കെടുക്കാം:

1. കൃതജ്ഞതവളരെവലുതാണ്
ഒരുവിദ്യാര്‍ത്ഥിതന്റെ / അവളുടെഅക്കാദമിക്‌യാത്രയില്‍ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന്കരുതുന്ന ആളുകളെക്കുറിച്ചുള്ളഒരു ഹ്രസ്വരചന, അവന്‍ / അവള്‍അവരോട് നന്ദിയുള്ളവരായിരിക്കുന്നത്എന്തുകൊണ്ടാണെന്ന് പരാമര്‍ശിക്കുന്നു.

2. നിങ്ങളുടെ ഭാവി നിങ്ങളുടെഅഭിലാഷങ്ങളെആശ്രയിച്ചിരിക്കുന്നു
വിദ്യാര്‍ത്ഥികളുടെ ലക്ഷ്യങ്ങളുംകരിയര്‍അഭിലാഷങ്ങളുംരൂപപ്പെടുത്തുന്നത് സംബന്ധിച്ച ഒരു ഹ്രസ്വരചന.

3. പരീക്ഷകള്‍ പരിശോധിക്കുന്നു
നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ളവിദ്യാര്‍ത്ഥികളുടെഅഭിപ്രായവും അനുയോജ്യമായ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും.

4. ഞങ്ങളുടെകടമകള്‍, നിങ്ങള്‍ ഏറ്റെടുക്കുക
പൗരന്മാരുടെകടമകളെക്കുറിച്ചുംകൂടുതല്‍കടമയുള്ള പൗരന്മാരാകാന്‍ എല്ലാവരേയും എങ്ങനെ പ്രചോദിപ്പിക്കാമെന്നുംഎഴുതുക.

5. സന്തുലനം പ്രയോജനകരമാണ്
പഠനത്തിന് പുറമെവിദ്യാര്‍ത്ഥികളുടെസന്തുലിത പ്രവര്‍ത്തനങ്ങളെക്കുറിച്ച്എഴുതുക.

തിരഞ്ഞെടുക്കപ്പെട്ട വിജയികള്‍ക്ക് പരിക്ഷ പെ ചര്‍ച്ച 2020 ല്‍ പങ്കെടുക്കാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായിസംവദിക്കാനുംഅവസരമുണ്ട്. പരിക്ഷ പെ ചര്‍ച്ച 2020 ല്‍രാജ്യത്തെമ്പാടും നിന്ന്2000 വിദ്യാര്‍ത്ഥികളുംരക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കും.

Https://innovate.mygov.in/ppc-2020/ എന്ന ലിങ്ക് ക്ലിക്കുചെയ്ത് പരിക്ഷ പെ ചര്‍ച്ച 2020 ല്‍ പങ്കെടുക്കാം

GK  MRD- 693



(Release ID: 1595223) Visitor Counter : 105