കൃഷി മന്ത്രാലയം
കാര്‍ഷികസ്ഥിതിവിവരക്കണക്ക്‌സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ന്യൂഡല്‍ഹിയില്‍
Posted On:
15 NOV 2019 4:23PM by PIB Thiruvananthpuram
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍'കാര്‍ഷികസ്ഥിതിവിവരക്കണക്ക്‌സംബന്ധിച്ച എട്ടാമത്അന്താരാഷ്ട്ര സമ്മേളനം' ഈ മാസം 18 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ നടക്കും. കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിംഗ്‌തൊമാര്‍ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ബില്‍ഗേറ്റ്‌സ്മുഖ്യാതിഥിആയിരിക്കും. 'സുസ്ഥിരവികസന ലക്ഷ്യങ്ങള്‍കൈവരിക്കുന്നതില്‍കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍'എന്നതാണ്ഇക്കൊല്ലത്തെ പ്രമേയം.
ബിഗ്‌ഡേറ്റ അനാലിസിസ്, നിര്‍മ്മിത ബുദ്ധി, സൂക്ഷ്മകൃഷിസമ്പ്രദായം മുതലായ ആധുനികസങ്കേതങ്ങളെക്കുറിച്ച്സ്ഥിതിവിവരക്കണക്കുകള്‍കൈകാര്യംചെയ്യുന്നവര്‍, യുവശാസ്ത്രജ്ഞര്‍, നയ രൂപകര്‍ത്താക്കള്‍മുതലായവര്‍ക്ക്അറിവു പകരാന്‍ ഈ സമ്മേളനം സഹായിക്കുമെന്ന് ഇന്ത്യന്‍ കാര്‍ഷികഗവേഷണകൗണ്‍സില്‍ഡയറക്ടര്‍ ജനറല്‍ഡോ. ത്രിലോചന്‍ മൊഹപാത്ര ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
108 രാജ്യങ്ങളില്‍ നിന്ന്600-ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ND
(Release ID: 1591901)
Visitor Counter : 143