ധനകാര്യ മന്ത്രാലയം

കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ പുതിയ സംവിധാനം

Posted On: 04 NOV 2019 4:56PM by PIB Thiruvananthpuram

ഇറക്കുമതിചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് ക്ലിയറന്‍സ് സംബന്ധിച്ച നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള ഡാഷ്‌ബോര്‍ഡും രാജ്യത്ത് എത്തിച്ചേരുന്ന അന്താരാഷ്ട്ര യാത്രികരുടെ കസ്റ്റംസ് ഡിക്ലറേഷന്‍ മുന്‍കൂട്ടി നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനുംകേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു.


വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഐസ്ഡാഷ് എന്ന കേന്ദ്ര കസ്റ്റംസിന്റെഡാഷ്‌ബോര്‍ഡ് വഴി രാജ്യത്തെ വിവിധ തുറമുഖങ്ങളിലുംവിമാനത്താവളങ്ങളിലുംദൈനംദിനം നടക്കുന്ന ചരക്ക് കസ്റ്റംസ് ക്ലിയറന്‍സ് നിരീക്ഷിക്കാന്‍ കഴിയും. അന്താരാഷ്ട്ര യാത്രികര്‍ക്ക് തങ്ങളുടെ കസ്റ്റംസ് ക്ലിയറന്‍സ്  മുന്‍കൂട്ടി നടത്താന്‍ കഴിയുന്ന മൊബൈല്‍ ആപ്പാണ് അതിഥി. 
കേന്ദ്ര കസ്റ്റംസ് വകുപ്പാണ് ഇത് രണ്ടുംരൂപകല്‍പ്പന ചെയ്തത്.
 



(Release ID: 1590384) Visitor Counter : 112


Read this release in: English , Urdu , Marathi , Hindi