മന്ത്രിസഭ

പാരമ്പര്യ ചികിത്സയില്‍ ഇന്ത്യയും സെയിന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡൈന്‍സും തമ്മില്‍ സഹകരണം

പോസ്റ്റഡ് ഓണ്‍: 23 OCT 2019 5:08PM by PIB Thiruvananthpuram


പാരമ്പര്യ ചികിത്സാ രംഗത്ത് ഇന്ത്യയും സെയിന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡൈന്‍സും തമ്മില്‍ സഹകരണത്തിനുള്ള നിര്‍ദ്ദിഷ്ട ധാരണാ പത്രത്തിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.   

കഴിഞ്ഞ മാസം 11നാണ് ന്യൂഡല്‍ഹിയില്‍ ധാരണാ പത്രം ഒപ്പുവെച്ചത്.

പ്രയോജനങ്ങള്‍: 
പാരമ്പര്യ ചികിത്സാരംഗത്ത് ഇന്ത്യയും സെയിന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡൈന്‍സും തമ്മിലുള്ള സഹകരണം പരിപോഷിപ്പിക്കുന്നതിനും, പരസ്പരം പ്രയോജനപ്പെടുന്നതിനും ഉള്ള ഒരു ചട്ടക്കൂട്  ധാരണാ പത്രം പ്രദാനം ചെയ്യും.  സെയിന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡൈന്‍സും പാരമ്പര്യ ചികിത്സാ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഇത് വഴിയൊരുക്കും. ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ സെയിന്റ് വിന്‍സന്റ് ആന്റ് ദ ഗ്രനഡൈന്‍സില്‍ ആയുഷ് വൈദ്യ സമ്പ്രദായത്തിന്റെ പ്രചാരണത്തിന് ആക്കമേകും. ഒപ്പം  പാരമ്പര്യ ചികിത്സാ ഗവേഷണ രംഗത്ത്  കൂട്ടുപ്രവര്‍ത്തനങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ക്കും വിദഗ്ധര്‍ക്കും പരിശീലനം നല്‍കുന്നതിനും ഔഷധ വികസന രംഗത്ത് പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിനും കരാര്‍ വഴി ഒരുക്കും.

ND


( റിലീസ് ഐ.ഡി: 1588981) സന്ദര്‍ശക കൗണ്ടര്‍ : 75
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada