വാണിജ്യ വ്യവസായ മന്ത്രാലയം
ഗവണ്‍മെന്റ്ഇ-മാര്‍ക്കറ്റ് പ്ലേസ് (ജെം) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു
Posted On:
11 OCT 2019 11:11AM by PIB Thiruvananthpuram
ഗവണ്‍മെന്റ്ഓഫീസുകളിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള ഓണ്‍ലൈന്‍ വിപണിയായജെം (ഗവണ്‍മെന്റ്ഇ-മാര്‍ക്കറ്റ് പ്ലേസ്) യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി (യു.ബി.ഐ) ന്യൂഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പുവെച്ചു. ജെം പൂള്‍ അക്കൗണ്ടുകള്‍ വഴി ഫണ്ട് ട്രാന്‍സ്ഫര്‍, ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത ഉപഭോക്താക്കള്‍ക്കായി ബാങ്ക് ഗാരന്റി സംബന്ധിച്ച ഉപദേശം (ഇ-പി.ബി.ജി), ഏണസ്റ്റ് മണി ട്രാന്‍സ്ഫര്‍ എന്നീ സേവനങ്ങള്‍ നല്‍കാന്‍ ഈ ധാരണാപത്രം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയെ സഹായിക്കും. പോര്‍ട്ടലില്‍ കറന്‍സിരഹിതവും, കടലാസ്‌രഹിതവുംകാര്യക്ഷമവുമായ സംഭരണ സംവിധാനമൊരുക്കാന്‍ ഈ ധാരണാപത്രം വഴിതെളിക്കും.
ജെം അഡീഷണല്‍ സി.ഇ.ഒ ശ്രീ. എസ്. സുരേഷ്‌കുമാര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഡല്‍ഹി ഫീല്‍ഡ് ജനറല്‍ മാനേജര്‍ ശ്രീ. എസ്.കെമൊഹാപാത്ര എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
പെയ്‌മെന്റുകളുടെയുംവിവിധ ബാങ്കിംഗ്‌സേവനങ്ങളുടെയും ഓണ്‍ലൈന്‍ സംയോജനം ജെമ്മിന്റെ പ്രധാന മുന്‍ഗണനകളിലൊന്നാണ്. ഇതിനായി ഇതിനകം തന്നെ 14 പൊതു, സ്വകാര്യമേഖലാ ബാങ്കുകളുമായിജെം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ജെം പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍വോയിസ് ഫിനാന്‍സിംഗും ബില്‍ ഡിസ്‌കൗണ്ടിംഗും നല്‍കുന്നതിനായി ബാങ്കുകള്‍, ട്രേഡ് റസീവബിള്‍സ്ഇലക്ട്രോണിക് ഡിസ്‌കൗണ്ടിംഗ്‌സിസ്റ്റം, ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി) എന്നിവയുമായിജെംചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണ്.
AM
(Release ID: 1587949)
Visitor Counter : 63