ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
प्रविष्टि तिथि:
10 OCT 2019 3:22PM by PIB Thiruvananthpuram
2017-ലെ ദേശീയ ആരോഗ്യ പരിപാടിയില്‍ നിശ്ചയിച്ചിട്ടുള്ള മൊത്തം ദേശീയ ഉല്‍പ്പാദനത്തിന്റെ 2.5 ശതമാനം എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാന ബജറ്റുകള്‍ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കുറഞ്ഞത് എട്ട് ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലിന്റെ പതിമൂന്നാം സമ്മേളനം ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചത്‌കൊണ്ടാണ് പോളിയോ നിര്‍മ്മാര്‍ജ്ജനം പോലുള്ളവയില്‍ വിജയം കൈവരിക്കാനായത്. ആയുഷ്മാന്‍ ഭാരതിലൂടെ സാര്‍വ്വത്രിക ആരോഗ്യ സംരക്ഷണം, ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ ദേശീയ ആരോഗ്യ മുന്‍ഗണനകളില്‍ സമവായം സൃഷ്ടിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വിനി കുമാര്‍ ചൗബെ, നിതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി ശ്രീമതി. പ്രീതി സുതന്‍ തുടങ്ങിയവരും പങ്കെടുത്തു.
ND
(रिलीज़ आईडी: 1587774)
आगंतुक पटल : 143