റെയില്‍വേ മന്ത്രാലയം

റെയില്‍വേസോണുകളുടെ പ്രവര്‍ത്തനം ഉന്നതതലയോഗം വിലയിരുത്തി

Posted On: 26 SEP 2019 4:29PM by PIB Thiruvananthpuram

 

വിവിധ സോണല്‍ റെയില്‍വേകളുടെയും,റെയില്‍വേ ഉല്‍പ്പാദന യൂണിറ്റുകളുടെയും ഈ വര്‍ഷം ആഗസ്റ്റ് വരെയുളള പ്രവര്‍ത്തനം കേന്ദ്ര റെയില്‍വേ സഹമന്ത്രി ശ്രീസുരേഷ് സി. അംഗാദി ഇന്ന് ന്യൂഡല്‍ഹിയില്‍ചേര്‍ന്ന യോഗത്തില്‍വീഡിയോകോണ്‍ഫറന്‍സിംഗ് വഴി അവലോകനം ചെയ്തു. സുരക്ഷ, കൃത്യനിഷ്ഠ, ചരക്കുനീക്കം, യാത്രക്കാരുടെ എണ്ണം, അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി, ലോക്കോമോട്ടീവ്, കോച്ചുകളുടെ നിര്‍മ്മാണം,റെയില്‍വേ പദ്ധതികളുടെ പുരോഗതിഎന്നിവയോഗം വിലയിരുത്തി. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. വിനോദ്കുമാര്‍യാദവും മറ്റുമുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരുംയോഗത്തില്‍ പങ്കെടുത്തു. 
വിവിധ സോണുകളിലെ ജനറല്‍ മാനേജര്‍മാരും, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരും തങ്ങളുടെ മേഖലയുടെ പ്രവര്‍ത്തനം വിശദീകരിച്ചു. ട്രെയിനുകളുടെകൃത്യനിഷ്ഠയുംസുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ശുചിത്വവുംയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളുംമെച്ചപ്പെടുത്തണമെന്ന് കേന്ദ്ര സഹമന്ത്രി നിര്‍ദ്ദേശിച്ചു.
റെയില്‍സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
AM 



(Release ID: 1586360) Visitor Counter : 86


Read this release in: English , Urdu , Hindi