ധനകാര്യ മന്ത്രാലയം

ആഭ്യന്തര കമ്പനികളുടെകോര്‍പറേറ്റ് നികുതി നിരക്കുകള്‍ 22 ശതമാനമായും പുതിയ നിര്‍മ്മാണക്കമ്പനികളുടേത് 15 ശതമാനമായുംവെട്ടിക്കുറച്ചു

Posted On: 20 SEP 2019 11:59AM by PIB Thiruvananthpuram

1961-ലെ ആദായ നികുതി നിയമത്തിലും, 2019-ലെ ധനകാര്യ (രണ്ടാം നമ്പര്‍) നിയമത്തിലുംചിലഭേദഗതികള്‍വരുത്തുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഗവണ്‍മെന്റ്തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മ്മലാ സീതാരാമന്‍ ഗോവയില്‍ വാര്‍ത്താസമ്മേളനത്തില്‍അറിയിച്ചതാണിത്. 
വളര്‍ച്ചയും, നിക്ഷേപവുംപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിമറ്റ് ആനുകൂല്യങ്ങളോ, ഇളവുകളോസ്വീകരിക്കാത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക്‌കോര്‍പറേറ്റ് നികുതി 22 ശതമാനമായാണ്കുറച്ചത്. സെസ്സും, സര്‍ചാര്‍ജ്ജുകളുമടക്കം ഫലത്തില്‍ 25.71 ശതമാനം നികുതിഅടച്ചാല്‍മതി. നേരത്തെ ഇത് 30 ശതമാനമായിരുന്നു.
മേക്ക് ഇന്‍ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താന്‍ നിര്‍മ്മാണ മേഖലയിലെ പുതിയ കമ്പനികള്‍ക്കുംഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ഒക്‌ടോബര്‍ 1 മുതല്‍ആരംഭിക്കുന്ന കമ്പനികള്‍ 2023 വരെ 15 ശതമാനം നികുതിഅടച്ചാല്‍മതിയെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ചാര്‍ജ്ജ്ഉള്‍പ്പെടെ 17.01 ശതമാനം നികുതിയായിരിക്കുംഇവര്‍ നല്‍കേണ്ടിവരിക.
കൂടാതെഓഹരികള്‍തിരികെവാങ്ങാനുള്ള പ്രഖ്യാപനം 2019 ജൂലൈ 5 ന് മുമ്പ് നടത്തിയിട്ടുള്ളലിസ്റ്റഡ് കമ്പനികള്‍ക്ക്ആശ്വാസകരമായ പ്രഖ്യാപനവും ധനമന്ത്രി നടത്തി. തിരികെവാങ്ങുന്ന ഓഹരികള്‍ക്ക്ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെമൂലധന നേട്ടത്തിന്മേലുള്ളസൂപ്പര്‍റിച്ച് നികുതിയുംഒഴിവാക്കിയിട്ടുണ്ട്. 

ND 


(Release ID: 1585724) Visitor Counter : 348