വനിതാ, ശിശു വികസന മന്ത്രാലയം
പ്രധാനമന്ത്രി മാതൃ വന്ദന യോജനക്ക് കേരളത്തില്‍ 3,24,069 ഗുണഭോക്താക്കള്‍;രാജ്യത്താകെ ഒരുകോടി പേര്‍ പദ്ധതിയില്‍ ചേര്‍ന്നു
Posted On:
19 SEP 2019 6:23PM by PIB Thiruvananthpuram
ഗര്‍ഭിണികള്‍ക്കുംമുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടിയുള്ളകേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍നിര പദ്ധതിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) ക്ക് കേരളത്തില്‍ 3,24,069 ഗുണഭോക്താക്കള്‍. രാജ്യത്താകമാനം ഇതുവരെ 1,00,11,200ഗുണഭോക്താക്കള്‍പദ്ധതിയില്‍ ചേര്‍ന്നു.ഗുണഭോക്താക്കള്‍ക്ക്‌വിതരണംചെയ്തതുക 4,000 കോടിരൂപകവിഞ്ഞു.
മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, ദാദ്ര, നഗര്‍ ഹാവേലി, രാജസ്ഥാന്‍ എന്നിവയാണ് പിഎംഎംവിവൈ മികച്ച രീതിയില്‍ നടപ്പാക്കിയരാജ്യത്തെ അഞ്ച് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍. ഒഡീഷയുംതെലങ്കാനയുംഇതുവരെ പദ്ധതി നടപ്പാക്കിയിട്ടില്ല. പദ്ധതി വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള കര്‍മ്മപദ്ധതിതയ്യാറാക്കുന്നതിനായി വനിതാ-ശിശുവികസന മന്ത്രാലയംഗുവാഹത്തി, ജയ്പൂര്‍, ചണ്ഡിഗഢ്എന്നിവിടങ്ങളിലെസംസ്ഥാന ഉദ്യോഗസ്ഥര്‍ക്കായിഅടുത്തിടെ പ്രാദേശികശില്പശാലകള്‍സംഘടിപ്പിച്ചിരുന്നു.
മെച്ചപ്പെട്ട പോഷകആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, വേതനനഷ്ടം ഭാഗികമായി നികത്തുന്നതിനുമായിഗര്‍ഭിണികള്‍ക്ക്അവരുടെ ബാങ്ക്അക്കൗണ്ടില്‍ ധനസഹായം ഉറപ്പാക്കുന്ന നേരിട്ടുള്ള ആനുകൂല്യകൈമാറ്റ (ഡിബിടി) പദ്ധതിയാണ് പിഎംഎംവിവൈ. 2017 ജനുവരി ഒന്നുമുതലാണ് പദ്ധതി പ്രാബല്യത്തില്‍വന്നത്. പദ്ധതി പ്രകാരം, ഗര്‍ഭിണികളായസ്ത്രീകള്‍ക്കുംമുലയൂട്ടുന്ന അമ്മമാര്‍ക്കും 50000 രൂപ ധനസഹായംലഭിക്കും. മൂന്ന്തവണകളായാണ് 5,000 രൂപ ലഭിക്കുക. ഗര്‍ഭാവസ്ഥയുടെ നേരത്തെയുള്ളരജിസ്‌ട്രേഷന്‍, ആന്റി-നേറ്റല്‍ചെക്ക്-അപ്പ്, കുഞ്ഞിന്റെ ജനന രജിസ്‌ട്രേഷന്‍, കുടുംബത്തിന്റെആദ്യത്തെ ജീവനുള്ളകുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കല്‍ എന്നിവയാണത്. അര്‍ഹരായഗുണഭോക്താക്കള്‍ക്ക് ജനനി സൂരക്ഷ യോജന (ജെഎസ്വൈ) പ്രകാരംഒരുസ്ത്രീക്ക്ശരാശരിഒരു 6,000രൂപയുടെ ആനുകൂല്യവുംലഭിക്കും. പദ്ധതിയുടെ നടത്തിപ്പ്‌വെബ്അധിഷ്ഠിതസോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനായ പിഎംഎംവിവൈ-സിഎഎസ്‌വഴി,കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍സൂക്ഷ്മമായിപരിശോധിക്കുന്നു.
സംസ്ഥാനാടിസ്ഥാനത്തില്‍ഈ പദ്ധതി പ്രയോജനപ്പെടുത്തിയഗര്‍ഭിണികളുടെയുംമുലയൂട്ടുന്ന അമ്മമാരുടെയും എണ്ണം താഴെ
സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം ഗുണഭോക്താക്കള്‍
ആന്‍ഡമാന്‍ നിക്കോബാര്‍ദ്വീപുകള്‍ 3,589
ആന്ധ്രാപ്രദേശ് 6,85,334
അരുണാചല്‍ പ്രദേശ് 7,962
അസം 2,79,664
ബിഹാര്‍ 5,41,974
ചണ്ഡീഗഢ് 13,164
ഛത്തീസ്ഗഢ് 2,51,144
ദാദ്രയും നഗര്‍ ഹവേലിയും 4,328
ദാമനും ഡിയുവും 2,095
ഡല്‍ഹി 1,05,391
ഗോവ 9,833
ഗുജറാത്ത് 4,90,969
ഹരിയാന 3,01,096
ഹിമാചല്‍ പ്രദേശ് 1,07,269
ജമ്മു കാശ്മീര്‍ 91,649
ഝാര്‍ഖണ്ഡ് 2,48,012
കര്‍ണാടക 5,67,536
കേരളം 3,24,069
ലക്ഷദ്വീപ് 493
മധ്യപ്രദേശ് 12,51,714
മഹാരാഷ്ട്ര 9,87,467
മണിപ്പൂര്‍ 18,087
മേഘാലയ 10,389
മിസോറം 13,953
നാഗാലാന്‍ഡ് 9,217
പുതുച്ചേരി 11,018
പഞ്ചാബ് 1,92,049
രാജസ്ഥാന്‍ 8,35,630
സിക്കിം 5,089
തമിഴ്‌നാട് 2,81,397
ത്രിപുര 39,328
ഉത്തര്‍പ്രദേശ് 17,79,558
ഉത്തരാഖണ്ഡ് 87,718
പശ്ചിമ ബംഗാള്‍ 4,53,010
രാജ്യമാകെമൊത്തം 1,00,11,200
GK/ND
***
(Release ID: 1585722)
Visitor Counter : 457